ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഹെയ്തിയില്‍ വിമാനം തകര്‍ന്ന് 11 മരണം (UN plane crash in Haiti kills all 11 on board)
Feedback Print Bookmark and Share
 
യുഎന്‍ സമാധാന ദൌത്യ സംഘത്തിന്‍റെ വിമാനം ഹെയ്തിയില്‍ തകര്‍ന്നുവീണ് 11 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരെല്ലാം സൈനികരാണെന്ന് യുഎന്‍ പറഞ്ഞു.

ഉറുഗ്വായ് വിമാനമായ കാസ212 എന്ന വിമാനമാണ് ഡൊമിനിക്കന്‍ റിപ്പബ്ലിക് അതിര്‍ത്തിക്കടുത്ത് തകര്‍ന്നുവീണത്. അതിര്‍ത്തിയില്‍ നിരീക്ഷണം നടത്തുന്നതിനിടെയായിരുന്നു അപകടം. അപകട കാരണം വ്യക്തമായിട്ടില്ല.

രക്ഷാ പ്രവര്‍ത്തകര്‍ പ്രദേശത്ത് എത്തിയെങ്കിലും ആരേയും രക്ഷപ്പെടുത്താനായില്ല. യുന്‍ സമാധാന സേനയിലെ 9000 പേരാണ് ഹെയ്തിയില്‍ പ്രവര്‍ത്തിക്കുന്നത്. വിമാനം തകര്‍ന്നതിനെ കുറിച്ച് അന്വേഷണമാരംഭിച്ചതായി യുഎന്‍ വക്താവ് അറിയിച്ചു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍