ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഭീഷണി യുഎസിന് മാത്രം: താലിബാന്‍ (Taliban say they're no threat to other countries)
 
PRO
താലിബാന്‍ അമേരിക്കയൊഴികെ മറ്റൊരു രാജ്യത്തിനും തങ്ങള്‍ ഭീഷണിയല്ലെന്ന് താലിബാന്‍. അഫ്ഗാനിസ്ഥാനിലെ യുഎസ് കടന്നുകയറ്റത്തിന്‍റെ എട്ടാം വാര്‍ഷികാഘോഷ വേളയിലാണ് താലിബാന്‍റെ പ്രസ്താവന. അമേരിക്കയ്ക്കും അതിന്‍റെ സഖ്യകക്ഷികള്‍ക്കുമെതിരെയുള്ള പോരാട്ടം തുടരുമെന്നും താലിബാന്‍ അറിയിച്ചു.

അല്‍ക്വൊയ്ദയുടെ ആഗോള ജിഹാദിന് താലിബാന്‍ പിന്തുണയ്ക്കുന്നുവെന്ന സംശയത്തെ ഇല്ലാതാക്കുന്ന തരത്തിലാണ് മറ്റ് രാജ്യങ്ങള്‍ക്ക് ഭീഷണിയല്ലെന്ന് താലിബാന്‍ വ്യക്തമാക്കിയിരിക്കുന്നത്. അല്‍ക്വൊയ്ദ അഫ്ഗാനില്‍ വീണ്ടും ശക്തി പ്രാപിച്ചാല്‍ അഫ്ഗാനിലെ യുഎസ് പിന്തുണയുള്ള സര്‍ക്കാരിനെ താലിബാന്‍ മറിച്ചിടുമെന്നാണ് യുദ്ധത്തെ പിന്തുണയ്ക്കുന്നവരുടെ ഭയം.

സ്വാതന്ത്ര്യവും ഇസ്ലാമിക ആധിപത്യം സ്ഥാപിക്കുകയുമാണ് തങ്ങളുടെ ലക്‍ഷ്യമെന്ന് താലിബാന്‍ ഇന്‍റര്‍നെറ്റിലൂടെ പുറത്തുവിട്ട പ്രസ്താവനയില്‍ വ്യക്തമാക്കി. യൂറോപ്പ് അടക്കമുള്ള രാജ്യങ്ങളില്‍ ആക്രമണം നടത്താന്‍ താലിബാന് പദ്ധതിയില്ല. അഫ്ഗാനെ ഒരു കോളനിയാക്കാനാണ് പദ്ധതിയെങ്കില്‍ അവരെ സുദീര്‍ഘമായ യുദ്ധത്തില്‍ തളയ്ക്കുമെന്ന് താലിബാന്‍ മുന്നറിയിപ്പ് നല്‍കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍