ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ബുക്കര്‍ സമ്മാനം ഹിലാരി മാന്റലിന് (Hilary Mantel wins Man Booker prize)
 
ഈ വര്‍ഷത്തെ ബുക്കര്‍ സമ്മാനം ബ്രിട്ടീഷ് നോവലിസ്റ്റ് ഹിലാരി മാന്റലിന്. ‘വോള്‍ഫ് ഹാള്‍’ എന്ന ചരിത്ര നോവലിനാണ് പുരസ്കാരം ലഭിച്ചത്.

എ എസ് ബയാറ്റ്, ജെ എം കോയറ്റ്സി, ആദം ഫോള്‍ഡ്സ്, സൈമണ്‍ മാവര്‍, സാറാ വാട്ടേഴ്സ് തുടങ്ങിയവരും ഈ വര്‍ഷത്തെ അവാര്‍ഡ് സാധ്യതാ പട്ടികയില്‍ ഉണ്ടായിരുന്നു. 50,000 പൌണ്ടാണ് സമ്മാനത്തുക.

1520 കാലഘട്ടത്തിന്റെ പശ്ചാത്തലത്തില്‍ ഒരുക്കിയിരിക്കുന്ന ‘വോള്‍ഫ് ഹാള്‍’ ടൂഡര്‍ രാ‍ജസഭയിലെ പ്രമുഖനായി തോമസ് ക്രോം‌വെല്‍ ഉയര്‍ന്നുവന്നതിനെ കുറിച്ചാണ് പറയുന്നത്. വായനാസുഖം ഒട്ടും നഷ്ടപ്പെടാതെ ഒരു ചരിത്ര നോവല്‍ രചിച്ചതിന് മാന്റലിന് വിമര്‍ശകാംഗീകാരം ലഭിച്ചു. നീണ്ട അഞ്ച് വര്‍ഷം കൊണ്ടാണ് മാന്റല്‍ ബുക്കര്‍ സമ്മാനാര്‍ഹമായ രചന പൂര്‍ത്തിയാക്കിയത്.

ലണ്ടനിലെ ഗില്‍‌ഡ് ഹാളില്‍ വച്ചായിരുന്നു സമ്മാനദാനം. ബുക്കര്‍ സമ്മാനം നല്‍കുന്ന മാന്‍ ഗ്രൂപ്പ് സി‌ഇ‌ഒ പീറ്റര്‍ ക്ലാര്‍ക്ക് ആണ് 50,000 പൌണ്ടിന്റെ ചെക്ക് സമ്മാനിച്ചത്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍