ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » പാക് ആണവ പരീക്ഷണം തടഞ്ഞത് യുഎസ് ('US persuaded Pak not to conduct nuke tests')
 
പാകിസ്ഥാനെ ആണവ പരീക്ഷണം നടത്തുന്നതില്‍ നിന്ന് നിരവധി തവണ അമേരിക്ക നിരുത്സാഹപ്പെടുത്തിയിരുന്നുവെന്ന് യുഎസിന്‍റെ മുന്‍ തെക്കന്‍ മധ്യേഷ്യന്‍ പ്രതിനിധി കാള്‍ ഇന്‍ഡെര്‍ഫെര്‍ത്. 1998 മെയില്‍ ഇന്ത്യ ആണവ പരീക്ഷണം നടത്തിയതിന് പിന്നാലെ ആണവ പരീക്ഷണം നടത്താന്‍ പാകിസ്ഥാന്‍ നടത്തിയ ശ്രമങ്ങളാണ് അമേരിക്ക ഇടപെട്ട് തടഞ്ഞത്.

പാകിസ്ഥാനുമേല്‍ ചുമത്തിയിരുന്ന ഉപരോധം പിന്‍‌വലിക്കാമെന്നും കൂടുതല്‍ സാമ്പത്തിക സഹായം നല്‍കാമെന്നും വാഗ്ദാനം ചെയ്താണ് പാകിസ്ഥാനെ ആണവ പരീക്ഷണങ്ങളില്‍ നിന്ന് പിന്തിരിപ്പിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ആണവ പരീക്ഷണം ഉപേക്ഷിക്കുക എന്നത് പ്രയാസകരമാണെന്ന് അന്നത്തെ പ്രധാനമന്ത്രി നവാസ് ഷെരീഫ് അറിയിച്ചിരുന്നുവെന്നും അദ്ദേഹം വെളിപ്പെടുത്തി.

പാകിസ്ഥാന്‍ ആണവ പരീക്ഷണം നടത്തുമോ എന്ന് ഉറപ്പില്ലായിരുന്നു. എന്നാല്‍, അവരുടെ ശരീരഭാഷയില്‍ നിന്ന് മനസിലായത് ഇന്ത്യയുടെ പരീക്ഷണത്തിന് പിന്നാലെ പാകിസ്ഥാന്‍ ആണവ പരീക്ഷണത്തിന് തയ്യാറെടുക്കുകയാണെന്നാണ്. സൈനിക അട്ടിമറിക്ക് ശേഷം വധിക്കപ്പെടാതെ നവാസ് ഷെരീഫിനെ സംരക്ഷിച്ചത് യുഎസും സൌദി അറേബ്യയുമാണെന്നും ഇന്‍ഡെര്‍ഫര്‍ത് വ്യക്തമാക്കി.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍