ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ചുഴലിക്കാറ്റ്: വിയറ്റ്നാമില്‍ മരണം 162 ആയി (Vietnam typhoon death toll hits 162; urgent aid appeal begins)
 
ഫിലിപ്പീന്‍സ് തീരത്തുനിന്ന് വിയറ്റ്നാം തീരത്തേക്ക് നീങ്ങിയ കെറ്റ്സാന ചുഴലിക്കാറ്റ് രാജ്യത്ത് കൂടുതല്‍ നാശം വിതക്കുന്നു. വിയറ്റ്നാമില്‍ കാറ്റിനെ തുടര്‍ന്ന് മരിച്ചവരുടെ എണ്ണം 162 ആയി ഉയര്‍ന്നു. കെറ്റ്സാന ബാധിത പ്രദേശങ്ങളില്‍ സഹായമെത്തിക്കുന്നതിന് റെഡ് ക്രോസിനോട് അപേക്ഷിച്ചിട്ടുണ്ട്.

കാറ്റിനെ തുടര്‍ന്ന് 13 പേരെ കാണാതായിട്ടുണ്ട്. അറുനൂറിലധികം പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തതായി ഹാനോയിലെ വെള്ളപ്പൊക്ക ദുരിതാശ്വാസ സമിതി പറഞ്ഞു. രാജ്യത്തെ 14 പ്രവിശ്യകളിലാണ് കെറ്റ്സാന ഏറ്റവുമധികം നാശം വിതച്ചത്.

ക്വാങ് എന്‍‌ഗായ്, കോന്‍ ടും എന്നീ മേഖലകളിലാണ് കൂടുതല്‍ പേരും മരിച്ചത്. ക്വാങ് എന്‍‌ഗായില്‍ 33 പേരും കോന്‍ ടുമില്‍ 47 പേരുമാണ് മരിച്ചത്. ആയിരക്കണക്കിനുപേരെ പ്രദേശത്തുനിന്ന് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍