ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ആണവ പ്രശ്നം: എല്‍ബറാദി ഇറാനില്‍ (Mohamed ElBaradei in Iran for talks)
 
ഇറാന്‍റെ ആണവ പദ്ധതികള്‍ സംബന്ധിച്ച ചര്‍ച്ചകള്‍ക്കായി അന്താരാഷ്ട്ര ആണവോര്‍ജ്ജ തലവന്‍ മുഹമ്മദ് എല്‍ബറാദി ഇറാനിലെത്തി. ഇറാന്‍ ആണവ പദ്ധതികളുടെ മേധാവി അലി അക്ബര്‍ സലേഹി അടക്കമുള്ളവരുമായി എല്‍ബറാദി ചര്‍ച്ച നടത്തും. ഏജന്‍സിയുടെ പരിശോധനയ്ക്കായി തുറന്നുകൊടുക്കാമെന്ന് ഇറാന്‍ സമ്മതിച്ച ആണവ പ്ലാന്‍റില്‍ എല്‍ബറാദി സന്ദര്‍ശനം നടത്തില്ല.

ഖ്വോമിലെ ആണവ പ്ലാന്‍റാണ് ഐ എ ഇ എയുടെ പരിശോധനയ്ക്കായി തുറന്നുകൊടുക്കുമെന്ന് ഇറാന്‍ സമ്മതിച്ചത്. എന്നാല്‍ പരിശോധനയുടെ സമയം തീരുമാനിച്ചിട്ടില്ല. ഇറാന്‍റെ ക്ഷണപ്രകാരമാണ് എല്‍ബറാദി രാജ്യം സന്ദര്‍ശിക്കുന്നത്.

ഇറാന്‍റെ ആണവ പദ്ധതികള്‍ സംബന്ധിച്ച് അമേരിക്കയടക്കമുള്ള രാജ്യങ്ങള്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു. ഇറാന്‍ ആണവായുധ നിര്‍മ്മാണം നടത്തുകയാണെന്നാണ് പാശ്ചാത്യ രാജ്യങ്ങളുടെ ആരോപണം. എന്നാല്‍ സമാധാനപരമായ ഊര്‍ജ്ജോത്പാദനം മാത്രമാണ് നടത്തുന്നതെന്നാണ് ഇറാന്‍റെ വിശദീകരണം.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍