പലസ്തീനിലെ ഗാസ മുനമ്പില്‍ ഇസ്രയേല്‍ യുദ്ധ വിമാനങ്ങള്‍ ബോംബാക്രമണം നടത്തി. ഹമാസിന്‍റെ റോക്കറ്റാക്രമണത്തിനുള്ള തിരിച്ചടിയായാണ് ബോംബ് വര്‍ഷിച്ചത്.
ഗാസയില്‍ ഹമാസിന്‍റെ റോക്കറ്റ് നിര്‍മ്മാണ കേന്ദ്രമായ കെട്ടിടം ലക്‍ഷ്യമാക്കിയാണ് ആക്രമണം നടത്തിയതെന്ന് ഒരു സൈനിക വക്താവ് പറഞ്ഞു. ആക്രമണത്തില്‍ ആര്‍ക്കും പരുക്കേറ്റതായി റിപ്പോര്‍ട്ടില്ലെന്ന് ദൃക്‌സാക്ഷി പറഞ്ഞു.
ഇന്നലെയാണ് തെക്കന്‍ ഇസ്രയേല്‍ ലക്‍ഷ്യമാക്കി പലസ്തീന്‍ പോരാളികള്‍ റോക്കറ്റ് വിക്ഷേപിച്ചത്. റോക്കറ്റാക്രമണത്തിന് തിരിച്ചടിക്കുമെന്ന് ഇസ്രയേല്‍ ഭീഷണി മുഴക്കിയിരുന്നു.