ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഹക്കീമുള്ള മെഹ്സൂദ് കൊല്ലപ്പെട്ടു ? (New chief of Pakistani Taliban may be dead: US)
 
പാക് താലിബാന്‍റെ പുതിയ മേധാവി ഹക്കീമുള്ള മെഹ്സൂദ് കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. ഒരാഴ്ച മുന്‍പ് എതിര്‍ ഗ്രൂപ്പുമായുണ്ടായ ഏറ്റുമുട്ടലില്‍ ഹക്കീമുള്ള കൊല്ലപ്പെട്ടു എന്ന് യുഎസ് രഹസ്യാന്വേഷണ ഏജന്‍സിയാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. തെക്കന്‍ വസീറിസ്ഥാനില്‍ യുഎസ് മിസൈലാക്രമണത്തില്‍ ബെയ്ത്തുള്ള മെഹ്സൂദ് കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഹക്കീമുള്ളയെ പുതിയ മേധാവിയായി നിയമിച്ചത്.

ഹക്കീമുള്ള കൊല്ലപ്പെട്ടതായി അധികൃതര്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. സംഭവം യാഥാര്‍ത്ഥ്യമാണെങ്കില്‍ അത് സംഘടനയ്ക്കേറ്റ മറ്റൊരു തിരിച്ചടിയാണെന്ന് ദി നേഷന്‍ റിപ്പോര്‍ട്ട് ചെയ്തു. ബെയ്ത്തുള്ളയുടെ മരണത്തെ തുടര്‍ന്ന് തെഹ്‌റിക് - ഇ - താലിബാന്‍റെ മേധാവിയാകുന്നതിന് നേതാക്കള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസം നിലനിന്നിരുന്നു എന്ന് റിപ്പോര്‍ട്ട് വന്നിരുന്നു.

ഹക്കീമുള്ള മെഹ്സൂദ് കൊല്ലപ്പെട്ടു എന്നാണ് കരുതുന്നതെന്ന് ഒരു യുഎസ് പ്രതിരോധ ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ലെന്ന് തീവ്രവാദ വിരുദ്ധ സ്ക്വാഡിലെ ഒരുദ്യോഗസ്ഥന്‍ പറഞ്ഞു. തെക്കന്‍ വസീറിസ്ഥാനിലുണ്ടായ ഏറ്റുമുട്ടലിലാണ് ഹക്കീമുള്ള വെടിയേറ്റ് മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍