അന്തരിച്ച പോപ്പ് താരം മൈക്കല്‍ ജാക്സന്‍റ ശരീരം നിറയെ പച്ചകുത്തിയതിന്‍റെ പാടുകളായിരുന്നു എന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. ചുണ്ടുകള്‍, തലയോട്ടി, കണ്ണിനു ചുറ്റും എല്ലാം പച്ച കുത്തിയതിന്‍റെ പാടുകളായിരുന്നു എന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
വായക്ക് ചുറ്റും പിങ്ക് മഷികൊണ്ടുള്ള പാടും തലയില്‍ ഇരുണ്ട നിറത്തിലുള്ള പാടുമാണ് ഉണ്ടായിരുന്നത്. ജാക്സണ് പ്രത്യക്ഷമായ കഷണ്ടി ഉണ്ടായിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. കണ്ണിന് ചുറ്റും കറുത്ത പാടുകളാണ് ഉണ്ടായിരുന്നത്.
ജാക്സന് നല്ല ആരോഗ്യമുണ്ടായിരുന്നുവെന്നും ഹൃദയത്തിന് തകരാറൊന്നുമുണ്ടായിരുന്നില്ല. അമിത മരുന്നുപയോഗം മൂലമാണ് ജാക്സന്‍ മരിച്ചതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കിയിട്ടുണ്ട്. കഴുത്തിലും മുഖത്തും വ്രണങ്ങള്‍ ഉണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.