ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ജര്‍മന്‍ പുരുഷന്‍‌മാരെ സ്നേഹിക്കരുത് ! (‘Smelly’ Germans voted world's worst lovers)
 
ആരെയെങ്കിലും പ്രണയിക്കാനാഗ്രഹിക്കുന്നെങ്കില്‍ അത് ജര്‍മന്‍ പുരുഷന്‍‌മാരെ വേണ്ട! ലോകത്ത് ഏറ്റവും മോശമായി സ്നേഹിക്കുന്ന പുരുഷന്‍‌മാര്‍ ജര്‍മന്‍‌കാരാണെന്നാണ് ഭൂരിപക്ഷം പേരുടേയും അഭിപ്രായം. ‘വണ്‍പോള്‍.കോം’ എന്ന വെബ്സൈറ്റ് നടത്തിയ സര്‍വേയിലാണ് സ്നേഹത്തിന്‍റെ കാര്യത്തില്‍ ജര്‍മന്‍‌കാര്‍ ഏറ്റവും പിന്നിലാണെന്ന് അഭിപ്രായമുയര്‍ന്നത്.

സ്നേഹക്കുറവുള്ള പുരുഷന്‍‌മാരുടെ പട്ടികയില്‍ ഇംഗ്ലണ്ടുകാരാണ് ജര്‍മന്‍‌കാര്‍ക്ക് തൊട്ടുപിന്നില്‍. മടിയന്‍മാരായ ഇവര്‍ എല്ലാ ജോലിയും സ്ത്രീകളുടെ തലയില്‍ക്കെട്ടിവയ്ക്കുന്നവരാണ് എന്ന് സര്‍വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടു. മോശം പുരുഷന്‍‌മാരുടെ പട്ടികയില്‍ സ്വീഡിഷുകാരാണ് മൂന്നാം സ്ഥാനത്ത്. എല്ലാം പെട്ടെന്ന് അവസാനിപ്പിക്കണമെന്നാണ് ഇവര്‍ കരുതുന്നത്.

ലോകത്താകമാനം 15000 പേരാണ് സര്‍വേയില്‍ പങ്കെടുത്തത്. ജര്‍മന്‍ പുരുഷന്‍‌മാരോടുള്ള സൌഹൃദത്തില്‍ തങ്ങള്‍ സംതൃപ്തരല്ലെന്ന് ഭൂരിപക്ഷം പേരും അഭിപ്രായപ്പെട്ടതായി സര്‍വേ നടത്തിയ വണ്‍പോള്‍,കോം വക്താവിനെ ഉദ്ധരിച്ച് ദി സണ്‍ റിപ്പോര്‍ട്ട് ചെയ്തു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍