ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഗീലാനിക്ക് തീവ്രവാദ ഭീഷണി ('Terror threats' to Gilani, top Pak political leaders)
 
PRO
പാകിസ്ഥാന്‍ പ്രധാനമന്ത്രി യൂസഫ് റാസ ഗീലാനിക്ക് തീവ്രവാദ ഭീഷണിയുള്ളതായി പാകിസ്ഥാന്‍ രഹസ്യാന്വേഷണ വിഭാഗം സര്‍ക്കാരിന് മുന്നറിയിപ്പ് നല്‍കി. പാകിസ്ഥാന്‍ മുസ്ലിം ലീഗ് നേതാവ് നവാസ് ഷെരീഫ്, സഹോദരന്‍ ഷഹബാബ് ഷെരീസ് എന്നിവര്‍ക്കും തീവ്രവാദ ഭീഷണിയുള്ളതായി ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

ഒരു പൊതുപരിപാടിക്കിടെ ഗീലാനി തന്നെയാണ് തനിക്ക് തീവ്രവാദ ഭീഷണിയുള്ളതായി മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചത്. ഇന്‍റലിജന്‍സ് റിപ്പോര്‍ട്ട് പഞ്ചാബ് സര്‍ക്കാരിന് അയച്ചുകൊടുത്തതായും ഇരുവരുടേയും സുരക്ഷ വര്‍ധിപ്പിച്ചതായും ഗീലാനി പറഞ്ഞു.

നവംബറില്‍ പഞ്ചാബ് പ്രവിശ്യയിലെ നാല് പ്രവിശ്യകളിലേക്കും ദേശീയ അസംബ്ലിയിലേക്കും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ തെരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജിയെ ന്യായീകരിക്കുന്നതായിരുന്നു ഗീലാനിയുടെ പ്രസ്താവന.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍