ചൈനീസ് വിപ്ലവത്തിന്‍റെ അറുപതാം വാര്‍ഷികം ടിയാനന്‍മെന്‍ സ്ക്വയറില്‍ വിപുലമായ പരിപാടികളോടെ ആഘോഷിച്ചക്കുന്നു. ബീജിംഗ് ഒളിമ്പിക്സിന്‍റെ ഉദ്ഘാടന പരിപാടികളെ വെല്ലുന്ന ഒരുക്കങ്ങളാണ് ഒക്ടോബര്‍ വിപ്ലവത്തിന്‍റെ സ്മരണ പുതുക്കാന്‍ ചൈനീസ് ഭരണകൂടം തയ്യാറാക്കിയത്. രാജ്യത്തെ ജനങ്ങള്‍ ടെലിവിഷനില്‍ വാര്‍ഷികാഘോഷം വീക്ഷിച്ചു.
1949 ഒക്ടോബര്‍ ഒന്നിനാണ് മാവോ സെ തൂങിന്‍റെ നേതൃത്വത്തില്‍ പീപ്പിള്‍സ് റിപ്പബ്ലിക് ഓഫ് ചൈന നിലവില്‍ വന്നത്. സൈനിക പരേഡോടു കൂടിയാണ് ടിയാനന്‍മെന്‍ സ്ക്വയറില്‍ വിപ്ലവ ചൈനയുടെ പിറവി ആഘോഷിച്ചത്. ചൈനീസ് പ്രസിഡന്‍റ് ഹൂ ജിന്‍റാവോ ആഘോഷ പരിപാടികളെ അഭിസംബോധന ചെയ്തു.
ഒരു ലക്ഷം പേരുടെ റാലിയാണ് ആഘോഷത്തിന്‍റെ ഭാഗമായി സംഘടിപ്പിച്ചത്. ചൈനയുടെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങള്‍ സൂചിപ്പിക്കുന്ന നിശ്ചല ദൃശ്യങ്ങളും ഘോഷയാത്രക്ക് പകിട്ടേകി. വാര്‍ഷികാഘോഷത്തിന്‍റെ ഭാഗമായി വന്‍ സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയത്.