ജക്കാര്‍ത്ത, വ്യാഴം, 1 ഒക്ടോബര്‍ 2009( 11:04 IST )
ഇന്തോനേഷ്യയില്‍ ഇന്ന് വീണ്ടും ശക്തിയേറിയ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 7.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം സുമാത്ര ദ്വീപില്‍ത്തന്നെയാണ് ഉണ്ടായത്. നാശനഷ്ടങ്ങള്‍ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
അതേസമയം, സുമാത്ര ദ്വീപില്‍ കഴിഞ്ഞ ദിവസമുണ്ടായ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 200 കവിഞ്ഞു. നിരവധി കെട്ടിടങ്ങള്‍ ഭൂകമ്പത്തില്‍ തകര്‍ന്നിട്ടുണ്ട്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ നിരവധി പേര്‍ കുടുങ്ങിക്കിടക്കുന്നതായാണ് റിപ്പോര്‍ട്ട്.
റിക്ടര്‍ സ്കെയിലില്‍ 7.6 രേഖപ്പെടുത്തിയ ഭൂചലനമാണ് ഇന്നലെ അനുഭവപ്പെട്ടത്. തുടര്‍ന്ന് 6.2 രേഖപ്പെടുത്തിയ തുടര്‍ ചലനവും അനുഭവപ്പെട്ടു. ആയിരത്തിലധികം പേര്‍ മരിച്ചതായാണ് അനൌദ്യോഗിക റിപ്പോര്‍ട്ടുകള്‍.