വാഷിംഗ്ടണ്‍, വ്യാഴം, 1 ഒക്ടോബര്‍ 2009( 10:19 IST )
അഫ്ഗാനില്‍ യുഎസ് സൈന്യത്തിന്‍റെ നടപടികളെ ഇറാനും പാകിസ്ഥാനുമൊപ്പം ഇന്ത്യയും പിന്തുണയ്ക്കണമെന്ന് അമേരിക്ക. ന്യൂഡല്‍ഹിക്ക് അഫ്ഗാന്‍ സര്‍ക്കാരുമായി ശക്തമായി ദൃഡമായ ബന്ധമാണുള്ളതെന്ന് പെന്‍റഗണ്‍ വക്താവ് ഗോഫ് മോറെല്‍ പറഞ്ഞു.
യുദ്ധ മുഖരിതമായ അഫ്ഗാനില്‍ ഇന്ത്യയ്ക്ക് കാര്യമായി ഇടപെടാനാകും. അമേരിക്കയ്ക്ക് ഇന്ത്യയുടെ സഹായം ആവശ്യമാണ്. ഇറാന്‍ അടക്കമുള്ള പ്രവിശ്യയിലെ എല്ലാ രാജ്യങ്ങളില്‍ നിന്നും അഫ്ഗാന്‍ കാര്യത്തില്‍ സഹായം ആവശ്യമുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.
അഫ്ഗാനില്‍ സ്വീകരിക്കേണ്ട നയങ്ങള്‍ സംബന്ധിച്ച് അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമ നിയമ ഉപദേശകരുമായി കൂടിക്കാഴ്ച നടത്താനിരിക്കെയാണ് പെന്‍റഗണ്‍ വക്താവ് പ്രതികരിച്ചത്.