ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഇന്ന് ലോക വിനോദസഞ്ചാര ദിനം (World Tourism Day celebrates today)
 
ലോക രാഷ്ട്രങ്ങളുടെ സാമ്പത്തിക ഘടനയില്‍ തന്നെ കാര്യമായ മാറ്റങ്ങള്‍ വരുത്തിയ വിനോദ സഞ്ചാര വ്യവസായത്തിന്‍റെ സ്വാധീനം വിളിച്ചോതി സെപ്തംബര്‍ 27 ലോക ടൂറിസം ദിനമായി ആചരിക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ലോക ടൂറിസം സംഘടന (യു എന്‍ ഡ്ബ്ല്യു ടി ഒ) യുടെ മുന്നാം പൊതുസഭയില്‍ 1979ലാണ് വിവിധ പ്രമേയങ്ങളുടെ അടിസ്ഥാനത്തില്‍ ടൂറിസം ദിനം ആചരിക്കാന്‍ തീരുമാനിച്ചത്. ഇത് 1980 മുതല്‍ മുടക്കമില്ലാതെ തുടരുകയും ചെയ്യുന്നു.

2009ലെ ടൂറിസം ദിനാഘോഷങ്ങളുടെ ആതിഥേയത്വം വഹിക്കുന്നത് ദക്ഷിണാഫ്രിക്കയാണ്. ആഗോള സമ്പത്തിക മാന്ദ്യത്തിന്‍റെ പശ്ചാത്തലത്തിലാണ് ഇത്തവണത്തെ ടൂറിസം ദിനം ആഘോഷിക്കപ്പെടുന്നത്. കാലവസ്ഥാ വ്യതിയാനവും ടൂറിസത്തിന്‍റെ മറവിലുള്ള സെക്സ് വ്യാപാരവും പരക്കെ ചര്‍ച്ച ചെയ്യപ്പെടുന്നുണ്ട്.

ടൂറിസത്തിന്‍റെ പേരില്‍ പ്രകൃതിയെ ചൂഷണം ചെയ്യുന്നതും അമിതമായ നഗരവത്കരണവും കാലാവസ്ഥ വ്യത്യാനത്തിന് ഇട നല്‍ക്കുമെന്നും ഇത് ദീര്‍ഘകാലാടിസ്ഥാനത്തില്‍ ടൂറിസം വ്യവസായത്തിന് തിരിച്ചടിയാകുമെന്നും പരക്കെ അംഗീകരിക്കപ്പെട്ട് കഴിഞ്ഞിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് ടൂറിസത്തെ പരിസ്ഥിതിയുമായി യോജിച്ചു പോകുന്ന വ്യവസായമായി വളര്‍ത്തിയെടുക്കുക എന്ന ചര്‍ച്ച സജീവമാകുന്നത്.

പ്രകൃതിയുമായി താതാത്മ്യം പ്രാപിച്ചുള്ള ഇക്കോ ടൂറിസം പദ്ധതി, ഹോം സ്റ്റേകള്‍ ഉളപ്പടെയുള്ള വികേന്ദ്രീകൃത ടൂറിസം പദ്ധതികള്‍ തുടങ്ങിയവയിലൂടെ ഇതിന് ഒരു ബദല്‍ വികസന മാതൃക കേരളം പോലെയുള്ള സ്ഥലങ്ങളില്‍ വിജയകരമായി നടപ്പിലാക്കിയിട്ടുണ്ട്.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍