ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ആണവ നിര്‍വ്യാപനം: എക്യു ഖാന്‍ ഭീഷണിയെന്ന് യുഎസ് (AQ Khan remains a proliferation concern: US)
 
പാക് ആണവ ശാസ്ത്രജ്ഞന്‍ എ ക്യു ഖാന്‍ ആണവ നിര്‍വ്യാപനത്തിന് ആശങ്ക ഉയര്‍ത്തുന്നതായും ഖാന് പാകിസ്ഥാനുമായുള്ള ബന്ധം സുദൃഡമാണെന്നും അമേരിക്ക. എ ക്യു ഖാന്‍റെ പ്രവര്‍ത്തനങ്ങളില്‍ കടുത്ത ആശങ്കയുണ്ടെന്ന് അമേരിക്കന്‍ വിദേശകാര്യ വക്താവ് ഇയാന്‍ കെല്ലി പറഞ്ഞു. ആണവ നിര്‍വ്യാപനത്തിന് ഭീഷണിയായി എ ക്യു ഖാന്‍ നിലനില്‍ക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

പാകിസ്ഥാന്‍റെ ആണവായുധ പദ്ധതികള്‍ സംബന്ധിച്ച് ഖാന്‍ ഈയിടെ നടത്തിയ പ്രസ്താവനയെ കുറിച്ച് അദ്ദേഹം പ്രതികരിച്ചില്ല. ഖാന്‍ ഭാര്യയ്ക്ക് അയച്ച കത്തിലെ വിവരങ്ങള്‍ കഴിഞ്ഞയാഴ്ച സണ്‍‌ഡേ ടൈംസ് പുറത്തുവിട്ടിരുന്നു. ചൈന, കൊറിയ, ഇറാന്‍, ലിബിയ എന്നീ രാജ്യങ്ങളുമായി പാകിസ്ഥാന്‍ ആണവ സാങ്കേതിക വിദ്യ കൈമാറിയിരുന്നു എന്നായിരുന്നു കത്തിലെ വെളിപ്പെടുത്തല്‍.

പാകിസ്ഥാനിലെ ആണവ നിര്‍വ്യാപന പദ്ധതികള്‍ക്ക് ഖാനില്‍ നിന്നോ മറ്റ് കേന്ദ്രങ്ങളില്‍ നിന്നോ തടസമുണ്ടാകാതിരിക്കാന്‍ അമേരിക്ക പാകിസ്ഥാന്‍ അധികൃതരുമായി അടുത്ത ബന്ധം പുലര്‍ത്തുന്നതായി കെല്ലി പറഞ്ഞു.
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍