ലാഹോര്‍, വ്യാഴം, 10 സെപ്റ്റംബര്‍ 2009( 13:44 IST )
PRO
PRO
അല്‍കൊയ്‌ദ തലവന്‍ ഒസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ടിട്ടുണ്ടാവാമെന്ന് പാകിസ്ഥാന്‍ പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരി പറഞ്ഞു. ബിബിസിക്ക് അനുവദിച്ച അഭിമുഖത്തിലാണ് സര്‍ദാരി ഒസാമ ജീവനോടെ ഉണ്ടെന്ന കാര്യത്തില്‍ തനിക്ക് ഉറപ്പില്ലെന്ന് വ്യക്തമാക്കിയത്. പാകിസ്ഥാന്‍ പ്രസിഡന്‍റ് പദവിയില്‍ ഒരുവര്‍ഷം പൂര്‍ത്തിയാക്കിയ അവസരത്തിലായിരുന്നു അഭിമുഖം.
ബിന്‍ ലാദന്‍ ഒളിച്ചിരിക്കുന്നുവെന്ന് അമേരിക്ക വിശ്വസിക്കുന്ന പ്രദേശങ്ങളില്‍ തീവ്രവാദികള്‍ക്കെതിരേ തെരച്ചില്‍ നടത്താന്‍ കൂടുതല്‍ അന്താരാഷ്ട്ര സഹായം ആവശ്യമാണ്. തീവ്രവാദികള്‍ക്കെതിരേ പാക്കിസ്ഥാന്‍ നടത്തുന്ന പോരാട്ടം മതിയായ സംവിധാനങ്ങളുടെ അഭാവത്തില്‍ ലക്‌ഷ്യം കാണുന്നില്ലെന്നും സര്‍ദാരി പറഞ്ഞു.
അന്താരാഷ്‌ട്ര സമൂഹം കൂടുതല്‍ പിന്തുണ നല്കുകയാണെങ്കില്‍ താലിബാനെതിരെയുള്ള പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കാര്യക്ഷമമാക്കുമെന്നും സര്‍ദാരി അറിയിച്ചു. അഫ്ഗാന്‍ അതിര്‍ത്തിയിലെ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ അവസാനിപ്പിക്കാന്‍ ലോക രാജ്യങ്ങള്‍ ശ്രമിക്കുന്നില്ലെങ്കില്‍ ആവശ്യമായ സഹായം തന്നാല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയ്യാറാണെന്ന് സര്‍ദാരി പറഞ്ഞു.
അതേസമയം, പാകിസ്ഥാനില്‍ ജനാധിപത്യം നല്ല രീതിയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും അഭിമുഖത്തില്‍ സര്‍ദാരി ആവര്‍ത്തിച്ച് വ്യക്തമാക്കി. തീവ്രവാദത്തെ രാജ്യത്ത് നിന്ന് വേരോടെ പിഴുതെറിയുമെന്നും, തീവ്രവാദത്തിനെതിരെ ശക്തമായ പോരാട്ടം തുടരുമെന്നും സര്‍ദാരി പറഞ്ഞു.