ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » എ ക്യു ഖാനെതിരെയുള്ള വിലക്കുകള്‍ നീക്കി (Pak court lifts ban on AQ Khan)
 
പാക് അണുബോംബിന്‍റെ പിതാവും വിവാദ ആണവശാത്രജ്ഞനുമായ എ ക്യു ഖാന് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന എല്ലാ വിലക്കുകളും എടുത്തുമാറ്റാന്‍ പ്രത്യേക പാക് കോടതി സര്‍ക്കാരിനോട് ഉത്തരവിട്ടു.

കോടതിവിധിയില്‍ സന്തോഷമുണ്ടെന്ന് എ ക്യു ഖാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തന്നെക്കുറിച്ച് തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കുള്ള മറുപടിയാണ് കോടതി വിധിയെന്നും ഖാന്‍ പറഞ്ഞു. ഖാന്‍റെ സഞ്ചാരസ്വാതന്ത്ര്യത്തെ വിലക്കാന്‍ ആര്‍ക്കുമാവില്ലെന്ന് വിധി അറിഞ്ഞശേഷം ഖാന്‍റെ അഭിഭാഷകനായ അലി സഫര്‍ പറഞ്ഞു. തുടര്‍ന്നും ഇത്തരം നടപടികള്‍ സ്വീകരിക്കുന്നവരോട് വിശദീകരണം ആവശ്യപ്പെടുമെന്നും സഫര്‍ വ്യക്തമാക്കി.

എന്നാല്‍, കോടതി ഉത്തരവ് അധികൃതര്‍ പാലിക്കുമോയെന്നുള്ള കാര്യം സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടില്ല. ഇറാന്‍, ഉത്തര കൊറിയ, ലിബിയ എന്നീ രാജ്യങ്ങള്‍ക്ക് ആണവ രഹസ്യങ്ങള്‍ ചോര്‍ത്തികൊടുത്തുവെന്ന ആരോപണത്തില്‍ 2003 ഡിസംബറിലാണ് പാക് സര്‍ക്കാര്‍ ഖാനെ തടങ്കലിലാക്കിയത്. എന്നാല്‍ പര്‍വേസ് മുഷറഫ് പാക് പ്രസിഡന്‍റ് ആയിരുന്ന കാലത്ത് ഖാന് മാപ്പു നല്‍കിയിരുന്നെങ്കിലും അദ്ദേഹത്തിന്‍റെ സുരക്ഷയെ കരുതി വീട്ടുതടങ്കലില്‍ അടക്കുകയായിരുന്നു.

ഇതിനെതിരെ ഖാന്‍ കോടതിയെ സമീപിക്കുകയായിരുന്നു. തുടര്‍ന്ന് ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇസ്ലാമാബാദ് ഹൈക്കോടതി ഖാനെ രാജ്യത്തെ സ്വതന്ത്രപൌരനായി പ്രഖ്യാപിച്ചിരുന്നു. എന്നാലും സര്‍ക്കാരിന്‍റെ അനുമതിയോടെ മാത്രമേ പരിപാടി പങ്കെടുക്കാന്‍ അനുവദിച്ചിരുന്നുള്ളൂ. ജൂണില്‍ ഇസ്‌ലാമാബാദ്‌ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ കൊച്ചുമകളുടെ ബിരുദദാനച്ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് അധികൃതര്‍ അനുമതി നല്‍കിയിരുന്നില്ല.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍