അഫ്ഗാന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന്‍റെ ആദ്യഫലങ്ങള്‍ ഇന്ന് ഇന്ന് പ്രഖ്യാപിക്കും. പത്ത് ശതമാനം വോട്ടുകളുടെ ഫലം മാത്രമാണ് ഇന്ന് പ്രഖ്യാപിക്കുക.
പ്രസിഡന്‍റ് ഹമീദ് കര്‍സായിക്ക് തന്നെയാണ് തെരഞ്ഞെടുപ്പില്‍ മുന്‍തൂക്കം എന്നാണ് റിപ്പോര്‍ട്ടുകള്‍. കര്‍സായി 72 ശതമാനവും മുഖ്യ എതിരാളി അബ്ദുള്ള അബ്ദുള്ള 23 ശതമാനവും വോട്ട് നേടുമെന്ന് ടെലഗ്രാഫ് റിപ്പോര്‍ട്ട് ചെയ്തു. പൂര്‍ണമായ ഫലം സെപ്റ്റംബര്‍ ആദ്യവാരത്തോടെ പുറത്തുവരുമെന്നാണ് കരുതുന്നത്.
അതേസമയം തെരഞ്ഞെടുപ്പില്‍ ക്രമക്കേട് നടന്നതായി അബ്ദുള്ള അടക്കമുള്ള സ്ഥാനാര്‍ത്ഥികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കിയിട്ടുണ്ട്. ഹെല്‍മന്ദ് പ്രവിശ്യയില്‍ അഞ്ച് മുതല്‍ പത്ത് ശതമാനം വരെയാണ് പോളിംഗ് നടന്നതെന്ന് സ്ഥാനാര്‍ത്ഥികള്‍ ആരോപിച്ചിട്ടുണ്ട്. 2004ല്‍ 68 ശതമാനം പോളിംഗ് രേഖപ്പെടുത്തിയ സ്ഥാലമാണിത്.