ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ‘ബുര്‍‌ഖിനി‘ മുസ്ലീം യുവതിക്ക് വിലക്ക് (Burqini: Refused entry to a young Muslim woman)
 
ശരീരം മറയ്‌ക്കുന്ന വസ്ത്രമായ ബുര്‍‌ഖിനി ധരിച്ച് നീന്തല്‍‌ക്കുളത്തിലിറങ്ങുന്നതിന് ഫ്രഞ്ച് മുസ്ലീം യുവതിക്ക് വിലക്ക്. ഫ്രാന്‍‌സില്‍‌ മുഖം മറയ്ക്കുന്ന ബുര്‍‌ഖ ധരിക്കേണ്ടതില്ലെന്ന പ്രസിഡന്റ് നിക്കോളാസ് സര്‍‌‌ക്കോസിയുടെ അഭിപ്രായത്തെ തുടര്‍‌ന്നാണ് വിലക്കുണ്ടായത്. നീന്തലി‌ല്‍‌ താല്‍‌പ്പര്യമുള്ള മുസ്ലീം വനിതകള്‍‌ക്ക് ശരീര പ്രദര്‍‌ശനം കൂടാതെ നീന്തുന്നതിനുള്ള‌ വസ്ത്രമാണ് “ബുര്‍‌ഖിനി”.

ഈ വസ്ത്രം ധരിച്ചുവന്ന യുവതിയെ ജൂലൈയില്‍‌ നീന്തുന്നതിന് അനുവദിച്ചിരുന്നു. പക്ഷേ ഈ മാസം മുതല്‍‌ പൊതുവായി നീന്തല്‍‌ക്കുളങ്ങളില്‍‌ പാലിക്കേണ്ടതായ നിയമങ്ങള്‍‌ അനുസരിക്കണമെന്ന് യുവതിയെ അറിയിച്ചുകൊണ്ടാണ് വിലക്കേര്‍‌പ്പെടുത്തിയത്.

ഇസ്ലാമിലേക്ക് പരിവര്‍‌ത്തനം ചെയ്‌ത ഫ്രഞ്ച് യുവതിയായ കരോള്‍‌, ഈ വിലക്കിനെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍