ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ആയുധശേഖരമുണ്ടെന്ന് പത്മനാഥന്‍റെ വെളിപ്പെടുത്തല്‍ (Pathmanathan revealed presence of arms in Colombo: PM)
 
ശ്രീലങ്കന്‍ തലസ്ഥാനമായ കൊളംബോയില്‍ വന്‍ തോതില്‍ ആയുധങ്ങളും സ്ഫോടകവസ്തുക്കളും ശേഖരിച്ചുവച്ചതായി എല്‍ ടി ടി ഇയുടെ പുതിയ മേധാവി സെല്‍‌വരശ പത്മനാഥന്‍. ഏതാനും ദിവസം മുന്‍പ് ലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റുചെയ്ത പത്മനാഥനെ ചോദ്യം ചെയ്തപ്പോഴാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

നഗരത്തില്‍ ധാരാളം സ്ഫോടക വസ്തുക്കള്‍ സംഘടന ഒളിപ്പിച്ചുവച്ചതായി പത്മനാഥന്‍ വെളിപ്പെടുത്തിയെന്ന് പ്രധാനമന്ത്രി രത്നസിരി വിക്രമനായകെ അറിയിച്ചു. ഹൊരാനായില്‍ ഒരു പൊതുപരിപാടിയില്‍ സംസാരിക്കുകയായിരുന്നു വിക്രമനായകെ.

എല്ലാ സ്ഫോടകവസ്തുക്കളും ശ്രീലങ്കന്‍ സേന തുടച്ചുനീക്കിയതായും അദ്ദേഹം പറഞ്ഞു. കൊളംബോയിലെ പലഭാഗങ്ങളിലും ഇത്തരത്തിലുള്ള ആയുധം ശേഖരം എല്‍ടിടിഇക്കുണ്ടായുരുന്നു. ആയുധങ്ങള്‍ കടത്തിയതുമായി ബന്ധപ്പെട്ട് ഒരാളെ കഴിഞ്ഞ ഞായറാഴ്ച അറസ്റ്റ് ചെയ്തതായും അദ്ദേഹം വെളിപ്പെടുത്തി. പത്മനാഥന്‍റെ വെളിപ്പെടുത്തലിനെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

എല്‍‌ടി‌ടി‌യുടെ ഇപ്പോള്‍ ജീവിച്ചിരിക്കുന്ന ഏറ്റവും മുതിര്‍ന്ന നേതാവാണ് സെല്‍‌വരാജ് പത്മനാഥന്‍. വേലുപ്പിള്ള പ്രഭാകരന്‍ വഹിച്ചിരുന്ന പദവിയാവും പത്മനാഥന്‍ വഹിച്ചിരുന്നത്. പത്മനാഥനെ അറസ്റ്റ് ചെയ്ത സ്ഥലം ഇതുവരെ ശ്രീലങ്കന്‍ സര്‍ക്കാര്‍ ഔദ്യോഗികമായി വെളിപ്പെടുത്തിയിട്ടില്ല.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍