തായ്‌ലന്‍ഡില്‍ വെള്ളപ്പൊകത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 100 കവിഞ്ഞു. മരണ സംഖ്യ 107ല്‍ എത്തിയതായി പ്രകൃതിദുരന്ത നിവാരണ സേന അറിയിച്ചു. 30 പേരുടെ മൃതദേഹങ്ങള്‍ സൈന്യം കണ്ടെടുത്തിട്ടുണ്ട്.
വെള്ളപ്പൊക്കം ബാധിച്ച തെക്കന്‍ പ്രദേശത്ത് കുടുങ്ങിപ്പോയ 6500 പേരെ ജീവനോടെ കണ്ടെത്തിയതായി സേന അറിയിച്ചു. അതേസമയം, തെക്കന്‍ പ്രവിശ്യയിലെ വിവിധ ഗ്രാമങ്ങളില്‍ നിന്ന് നൂറോളം പേരെ കാണാതായിട്ടുണ്ട്. സിയാവോലിന്‍ ഗ്രാമത്തില്‍ മാത്രം നൂറുപേരെ ജീവനോടെ സംസ്കരിച്ചതായുള്ള റിപ്പോര്‍ട്ട് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
മൊറാക്കോട്ട് ചുഴലിക്കാറ്റ് ആഞ്ഞുവീശിയതിനെ തുടര്‍ന്നാണ് തായ്‌ലന്‍ഡില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടായത്. അരനുറ്റാണ്ടിനിടെ രാജ്യത്തുണ്ടാകുന്ന ഏറ്റവും വലിയ വെള്ളപ്പൊക്കമാണിത്.