വാഷിംഗ്ടണ്‍, വ്യാഴം, 13 ഓഗസ്റ്റ് 2009( 10:09 IST )
അമേരിക്കയുടെ പാക്, അഫ്ഗാന്‍ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക് രണ്ടു ദിവസത്തിനു ശേഷം പാകിസ്ഥാനിലെത്തും. പാകിസ്ഥാനിലെ ഇപ്പോഴത്തെ സ്ഥിതിഗതികള്‍ സംബന്ധിച്ച് നേതാക്കളുമായി അദ്ദേഹം ചര്‍ച്ച നടത്തും. തുടര്‍ന്ന് അഫ്ഗാനിലെത്തുന്ന ഹോള്‍ബ്രൂക് തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തും.
രണ്ടുദിവസത്തിന് ശേഷം പാക്, അഫ്ഗാന്‍ സന്ദര്‍ശനത്തിന് പുറപ്പെടുമെന്ന് ഹോള്‍ബ്രൂക് വാഷിംഗ്ടണില്‍ അറിയിച്ചു. പാകിസ്ഥാന്‍ സന്ദര്‍ശനത്തിനു ശേഷം അഫ്ഗാനിലെത്തി തെരഞ്ഞെടുപ്പിന്‍റെ ഒരുക്കങ്ങള്‍ വിലയിരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഈ മാസം അവസാനമാണ് അഫ്ഗാനില്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പ്.
രണ്ട് രാജ്യങ്ങളും സന്ദര്‍ശിക്കുന്ന ഹോള്‍ബ്രൂക് ഇത്തവണ ഇന്ത്യ സന്ദര്‍ശിക്കില്ല. യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ സന്ദര്‍ശനത്തിന് പിന്നാലെ ഹോള്‍ബ്രൂക് ഇന്ത്യാ സന്ദര്‍ശനത്തിന് പദ്ധതിയിട്ടിരുന്നു. ഈ മാസം പകുതിയോടെ ഹോള്‍ബ്രൂക് ഇന്ത്യയിലെത്തുമെന്നാണ് പദ്ധതിയിട്ടിരുന്നത്.