ദേശീയം | വിദേശവാര്‍ത്ത | കേരള വാര്‍ത്ത | സമകാലികം | ഇന്ന് അറിയാന്‍
പ്രധാന താള്‍ » വാര്‍ത്താലോകം » വാര്‍ത്ത » വിദേശവാര്‍ത്ത » ഭാട്ടി ജാക്സന്‍റെ നാലാമത്തെ പുത്രന്‍: ജോ (Joe confirms Bhatti as Jackson's fourth child)
 
PRO
PRO
ഒമര്‍ ഭാട്ടി മൈക്കല്‍ ജാക്സന്‍റെ നാലാമത്തെ പുത്രനാണെന്ന് അദ്ദേഹത്തിന്‍റെ പിതാവ് ജോ ജാക്സണ്‍. ഭാട്ടിയുടെ പിതൃത്വം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ പരക്കുന്നതിനിടയാണ് ജോയുടെ വെളിപ്പെടുത്തല്‍. ജാക്സന്‍റെ രഹസ്യ പ്രണയ സന്തതിയാണ് ഒമര്‍ ഭാട്ടിയെന്നാണ് ആരോപണം.

ജാക്സണ് മറ്റൊരു മകനുള്ളതായി തനിക്കറിയാം. ജാക്സണെപ്പോലെയാണ് ഭാട്ടിയുടെ രൂപം. മാത്രവുമല്ല ഭാട്ടി നല്ലൊരു നര്‍ത്തകന്‍ കൂടിയാനെന്നത് സംഭവത്തിന്‍റെ ഗൌരവം വര്‍ധിപ്പിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഭാട്ടി തന്‍റെ മകനാണെന്ന് 2004ല്‍ മൈക്കല്‍ ജാക്സണ്‍ തന്നെ ഒരു ചടങ്ങില്‍ പറഞ്ഞിരുന്നു.

ജാക്സന്‍റെ സംസ്കാര ചടങ്ങുകളില്‍ അദ്ദേഹത്തിന്‍റെ ബന്ധുക്കളോടൊപ്പമായിരുന്നു ഭാട്ടി ഇരുന്നത്. ജാകസന്‍റെ സ്വത്തിനു വേണ്ടി ഭാട്ടി വന്നേക്കുമോ എന്ന ചോദ്യത്തിന്‍ അങ്ങനെ സംഭവിച്ചേക്കാം എന്നാണ് ജോ പ്രതികരിച്ചത്.

എന്നാല്‍ മൈക്കല്‍ ജാക്സണ്‍ തന്‍റെ പിതാവല്ലെന്ന് ഒമര്‍ ഭാട്ടി നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. ജാക്സന്‍റെ മകനാണെന്ന് തെളിയിക്കാന്‍ ഡി എന്‍ എ ടെസ്റ്റ് നടത്തില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിട്ടുണ്ട്. എട്ടു വര്‍ഷത്തോളം ജാക്സന്‍റെ നെവര്‍ലാന്‍ഡിലെ വസതിയില്‍ അദ്ദേഹത്തോടൊപ്പമായിരുന്നു ഭാട്ടി താമസിച്ചിരുന്നത്. 1983ല്‍ ഒരു രാത്രി ജാക്സണ്‍ ഒമര്‍ ഭാട്ടിയുടെ മാതാവ് പിയാ ഭാട്ടിയോടൊപ്പം കഴിഞ്ഞിരുന്നു എന്നും അതിന് ശേഷമാണ് ഒമര്‍ ജനിച്ചതെന്നുമാണ് അഭ്യൂഹം.
• Play Free Online Games Click Here
• Blogs, Videos and More Click Here
• Send Musical and Animated Cards Click Here
• Simple,Fast & Free Email Service Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍