ശ്രീലങ്കയില്‍ പ്രാദേശിക തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ തീവ്രവാദത്തിനെതിരെ മൃദുസമീപനം സ്വീകരിക്കില്ലെന്ന് പ്രസിഡന്‍റ് മഹിന്ദ രാജപക്സെ. തെരഞ്ഞെടുപ്പിന്‍റെ പേരില്‍ രാജ്യത്തിന്‍റെ സുരക്ഷയില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അച്ചടക്കവും മാതൃരാജ്യത്തെ സ്നേഹിക്കുകയും ചെയ്യുന്ന സമൂഹത്തെയാണ് ഇവിടെ ഉണ്ടാവേണ്ടത്. തെരഞ്ഞെടുപ്പിലൂടെയല്ലാതെ രാജ്യത്തെ പുരോഗതിയിലേക്ക് നയിക്കാനാവില്ല. ബാദുലയില്‍ ഒരു തെരഞ്ഞെടുപ്പ് റാലിയ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഈ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ തന്നെ എല്‍ ടി ടി ഇയോട് സമാധാനം പാലിക്കാന്‍ ആവശ്യപ്പെട്ടതാണ്. എന്നാല്‍ അവര്‍ അത് അംഗീകരിക്കാന്‍ തയ്യാറായില്ല. അതുകൊണ്ടാണ് സൈനിക നടപടി വേണ്ടി വന്നത്. രാജ്യത്ത് സമാധാനം ഉണ്ടായാല്‍ മാത്രമേ സാമ്പത്തിക പുരോഗതി കൈവരിക്കാന്‍ സാധിക്കൂ എന്നും അതിന് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടേയും പിന്തുണ വേണമെന്നും അദ്ദേഹം പറഞ്ഞു. |