പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഇറാന് പുതിയ ആണവ മേധാവി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇറാന് പുതിയ ആണവ മേധാവി
ഇറാന്‍റെ ആണവ പദ്ധതികള്‍ പൂര്‍ത്തീകരിക്കാന്‍ ഇനി പുതിയ മേധാവി. അലി അക്ബര്‍ സലേഹിയെ ആണവ മേധാവിയായി പ്രസിഡന്‍റ് അഹമ്മദി നെജാദ് നിയമിച്ചതായി ഇറാന്‍ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി ഐ ആര്‍ എന്‍ എ റിപ്പോര്‍ട്ട് ചെയ്തു.

ഗുലാം റീസാ അഘാസാദേയുടെ പിന്‍‌ഗാമിയായാണ് അക്ബര്‍ സലേഹിയുടെ നിയമനം. ഗുലാം റീസാ രാജിവച്ചതിനെ തുടര്‍ന്നാണ് പുതിയ സൈനിക മേധാവിയെ നിയമിച്ചത്. ഇറാന്‍റെ ആണവ നയത്തില്‍ ഒരു മാറ്റവും ഉണ്ടാകാനിടയില്ലെന്നാണ് സൂചന.

ഗുലാം റീസായുടെ രാജിവച്ചതിന്‍റെ കാരണം വ്യക്തമല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ നെജാദിന്‍റെ മുഖ്യ എതിരാളിയായിരുന്ന ഹൊസൈന്‍ മൂസാവിയുടെ അടുത്ത അനുയായി ആണ് റീസാ എന്ന് ആരോപണമുണ്ട്. 12 വര്‍ഷക്കാലം ഇറാന്‍റെ ആണവ പദ്ധതികള്‍ക്ക് നേതൃത്വം നല്‍കിയ ശേഷമാണ് അദ്ദേഹം സ്ഥാനമൊഴിയുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
അഫ്ഗാനില്‍ സ്ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു
ഉറുംകിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നു
കാല്‍തെറ്റി വീണ് പോപ്പിന് പരുക്ക്
വിമാന റാഞ്ചല്‍: ഷെരീഫ് കുറ്റവിമുക്തന്‍
യു എന്‍ പ്രവര്‍ത്തകന്‍റെ മരണം; യുഎന്‍ അപലപിച്ചു
തെക്കന്‍ കൊറിയയും മിസൈല്‍ പരീക്ഷണത്തിന്