പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > അഫ്ഗാനില്‍ സ്ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
അഫ്ഗാനില്‍ സ്ഫോടനം: 11 പേര്‍ കൊല്ലപ്പെട്ടു
തെക്കന്‍ അഫ്ഗാനിസ്ഥാനില്‍ റോഡരികില്‍ സ്ഥാപിച്ച ബോംബ് സ്ഫോടനത്തില്‍ അഞ്ച് കുട്ടികളടക്കം 11 പേര്‍ കൊല്ലപ്പെട്ടു. സ്പിന്‍ ബോള്‍ഡാക് ജില്ലയിലെ പുണ്യസ്ഥലത്തേക്ക് ആളുകളേയും കൊണ്ട് പോകുകയായിരുന്ന വാന്‍ പ്രദേശത്തുകൂടി കടന്നുപോകുമ്പോഴായിരുന്നു സ്ഫോടനം.

സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേര്‍ വാഹനത്തിലുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ടവരില്‍ മൂന്നുപേര്‍ സ്ത്രീകളാണെന്ന് പൊലീസ് മേധാവി ഗെനറല്‍ സെയിഫുള്ള ഹക്കീം അറിയിച്ചു.

കൊല്ലപ്പെട്ടവരെല്ലാം സാധാരണക്കാരാണ്. താലിബാന്‍ ആണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായതായി പൊലീസ് പറഞ്ഞു. സ്ഫോടനത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഉറുംകിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നടന്നു
കാല്‍തെറ്റി വീണ് പോപ്പിന് പരുക്ക്
വിമാന റാഞ്ചല്‍: ഷെരീഫ് കുറ്റവിമുക്തന്‍
യു എന്‍ പ്രവര്‍ത്തകന്‍റെ മരണം; യുഎന്‍ അപലപിച്ചു
തെക്കന്‍ കൊറിയയും മിസൈല്‍ പരീക്ഷണത്തിന്
ഇന്തോനേഷ്യയില്‍ സ്ഫോടനം; ഒന്‍പത് മരണം