പോപ്പ് ബെനഡിക്ട് പതിനാറാമന് കാല്‍തെറ്റി വീണ് പരുക്കേറ്റു. പരുക്ക് ഗുരുതരമല്ലെന്ന് അദ്ദേഹത്തിന്‍റെ വക്താവ് പറഞ്ഞു. പോപ്പിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് പരിശോധന നടത്തിയതായും അദ്ദേഹം അറിയിച്ചു.
വെള്ളിയാഴ്ച ആല്‍പ്സില്‍ അവധി ദിനത്തിനെത്തിയതിനിടെയാണ് സംഭവം. സംഭവത്തെ തുടര്‍ന്ന് ഒരു സഹായിയോടൊപ്പം പോപ്പ് ആശുപത്രിയില്‍ ചികിത്സ തേടിയതായി വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
വീഴ്ചയെ തുടര്‍ന്ന് കണങ്കാലിനാണ് പോപ്പിന് പരുക്കേറ്റത്. പ്രാഥമിക പരൊശോധനകള്‍ നടത്തി അപ്പോള്‍ത്തന്നെ പോപ്പ് ആശുപത്രി വിട്ടതായി ആശുപത്രിയിലെ ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു. |