പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഇന്തോനേഷ്യയില്‍ സ്ഫോടനം; ഒന്‍പത് മരണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇന്തോനേഷ്യയില്‍ സ്ഫോടനം; ഒന്‍പത് മരണം
ഇന്തോനേഷ്യന്‍ തലസ്ഥാനമായ ജക്കാര്‍ത്തയിലെ രണ്ട് ആഡംബര ഹോട്ടലുകളില്‍ ഉണ്ടായ സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. വിദേശികളടക്കം 50 പേര്‍ക്ക് പരുക്കേറ്റു. ഹോട്ടലുകള്‍ക്ക് സ്ഫോറ്റനത്തില്‍ കാര്യമായ തകരാര്‍ സംഭവിച്ചതായി പൊലീസ് പറഞ്ഞു.

റിറ്റ്‌സ്‌ - കാള്‍ട്ടണ്‍, മാരിയറ്റ്‌ എന്നീ ഹോട്ടലുകളിലാണ്‌ സ്‌ഫോടനങ്ങള്‍ നടന്നത്‌. പ്രാദേശിക സമയം രാവിലെ എട്ടുമണിക്കാണ് സംഭവം. ആദ്യ സ്ഫോടനം നടന്ന് നിമിഷങ്ങള്‍ക്കകമായിരുന്നു രണ്ടാമത്തെ സ്ഫോടനം. അടുപ്പിച്ചടുപ്പിച്ച് രണ്ട് സ്ഫോടനങ്ങള്‍ കേട്ടതായി പൊലീസ് പറഞ്ഞു.

സ്ഫോടനത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. തീവ്രവാദ ആക്രമണമായിരിക്കുമെന്ന് സംശയമുണ്ടെന്ന് ഒരു പൊലീസ് ഉദ്യോഗസ്ഥന്‍ അഭിപ്രായപ്പെട്ടു. 2003ല്‍ മാരിയറ്റ് ഹോട്ടലില്‍ തീവ്രവാദികള്‍ നടത്തിയ സ്ഫോടനത്തില്‍ 13 പേര്‍ കൊല്ലപ്പെട്ടിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഭീകരവാദത്തിനെതിരെ പോരാടാന്‍ നാം ആഹ്വാനം
ബേനസീര്‍ വധം: യുഎന്‍ സംഘം പാകിസ്ഥാനിലെത്തി
ബോംബാക്രമണം; അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു
പാകിസ്ഥാനില്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
ഹോണ്ടുറാസില്‍ വീണ്ടും കര്‍ഫ്യൂ
ഇന്ത്യയ്ക്ക് സുപ്രധാന പങ്ക്: ഹിലാരി