പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ബേനസീര്‍ വധം: യുഎന്‍ സംഘം പാകിസ്ഥാനിലെത്തി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബേനസീര്‍ വധം: യുഎന്‍ സംഘം പാകിസ്ഥാനിലെത്തി
പാകിസ്ഥാന്‍ മുന്‍പ്രധാനമന്ത്രി ബേനസീര്‍ ഭൂട്ടോയുടെ കൊലപാതകത്തെ കുറിച്ചന്വേഷിക്കുന്ന മൂന്നംഗ യുഎന്‍ സംഘം പാകിസ്ഥാനിലെത്തി. കേസ് ഏറ്റെടുത്ത ശേഷം ആദ്യമായാണ് സംഘം പാകിസ്ഥാന്‍ സന്ദര്‍ശിക്കുന്നത്.

പാക് പ്രസിഡന്‍റ് ആസിഫ് അലി സര്‍ദാരിയുമായും മുതിര്‍ന്ന സര്‍ക്കാര്‍ പ്രതിനിധികളുമായും സംഘം ചര്‍ച്ച നടത്തുമെന്ന് യു എന്‍ അറിയിച്ചു. കൊലപാതകത്തിന്‍റെ കാരണങ്ങളും സഹചര്യങ്ങളും കണ്ടെത്താന്‍ പാകിസ്ഥാനെ സഹായിക്കുന്നതിന് കമ്മീഷന്‍ പ്രതിജ്ഞാബദ്ധമാണെന്നും യു എന്‍ അറിയിച്ചു. സംഘത്തിന്‍റെ സന്ദര്‍ശനം കണക്കിലെടുത്ത് രാജ്യത്ത് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ബേനസീര്‍ വധത്തെക്കുറിച്ച് അന്വേഷിക്കാന്‍ യുഎന്‍ നിയോഗിച്ച സമിതി ജൂലൈ ഒന്നുമുതലാണ് അന്വേഷണമാരംഭിച്ചത്. ചിലിയുടെ യുഎന്‍ അംബാസഡര്‍ ഹെറാള്‍ഡോ മുനോസ് ആണ് സമിതിയുടെ തലവന്‍. ആറു മാസമാണ് സമിതിയുടെ കാലാവധി. പാകിസ്ഥാന്‍റെ പ്രത്യേക അഭ്യര്‍ഥനയെ തുടര്‍ന്നാണ്‌ ബേനസീര്‍ വധം അന്വേഷിക്കാന്‍ യുഎന്‍ കമ്മീഷനെ നിയമിച്ചത്‌.

2007 ഡിസംബറില്‍ റാവല്പിണ്ടിയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയാണു ബേനസീര്‍ കൊല്ലപ്പെട്ടത്‌. മുസ്ലിം രാജ്യത്ത് പ്രധാനമന്ത്രിയായ ആദ്യ വനിതയാണ് ബേനസീര്‍. പാക് താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സൂദാണ് ബേനസീര്‍ വധത്തിന്‍റെ മുഖ്യ സൂത്രധാരന്‍ എന്നാണ് കരുതുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ബോംബാക്രമണം; അഞ്ച് ഭീകരര്‍ കൊല്ലപ്പെട്ടു
പാകിസ്ഥാനില്‍ യുഎന്‍ ഉദ്യോഗസ്ഥന്‍ കൊല്ലപ്പെട്ടു
ഹോണ്ടുറാസില്‍ വീണ്ടും കര്‍ഫ്യൂ
ഇന്ത്യയ്ക്ക് സുപ്രധാന പങ്ക്: ഹിലാരി
എന്‍ഡവര്‍ വിക്ഷേപിച്ചു
ഇറാന്‍ വിമാനാപകടം: ബ്ലാക്ക് ബോക്സ് കണ്ടെത്തി