പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ജാക്സണ്‍ കൊല്ലപ്പെടുകയായിരുന്നെന്ന് സഹോദരി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജാക്സണ്‍ കൊല്ലപ്പെടുകയായിരുന്നെന്ന് സഹോദരി
PROPRO
ഒരു ബില്യണ്‍ പൌണ്ട് മൂല്യം വരുന്ന സമ്പാദ്യം തട്ടിയെടുക്കാനായി മൈക്കില്‍ ജാക്സനെ ചിലര്‍ കൊലപ്പെടുത്തുകയായി രുന്നെന്ന് സഹോദരി ലാ ടൊയ പറഞ്ഞു. ന്യൂസ് ഓഫ് ദ് വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് മുന്‍ പ്ലേബോയ് മോഡല്‍ കൂടിയായ ടൊയ ഇക്കാര്യം പറഞ്ഞത്.

ഒരു ഉപചാപക സംഘത്തിന്‍റെ പിടിയില്‍ അകപ്പെട്ടാണ് ജാക്സണ്‍ വര്‍ദ്ധിച്ച മയക്ക് മരുന്ന് ഉപയോഗത്തിന് അടിമപ്പെട്ടതെന്ന് കുടുംബത്തിന് വിവരം ലഭിച്ചിരുന്നു. ജാക്സന്‍റെ സമ്പാദ്യത്തിലായിരുന്നു ഈ സംഘത്തിന്‍റെ നോട്ടം. “ഒരാള്‍ മാത്രമാണ് കൊലപാതകം നടത്തിയതെന്ന് പറയാനാവില്ല. ഇത് ഒരു ഗൂഢാലോചനയുടെ ഭാഗമായിരുന്നു” - ടൊയ പറഞ്ഞു. ജാക്സന്‍റെ കൊലയാളികള്‍ക്കെതിരെ പ്രതികാരം ചെയ്യാന്‍ താന്‍ പ്രതിജ്ഞ ചെയ്തതായും ടൊയ അഭിമുഖത്തില്‍ പറഞ്ഞു.

ജാക്സന്‍റെ മരണം ഒരു കൊലപാതകമാണോ എന്ന് അന്വേഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോസ് ആഞ്ചല്‍സ് പൊലീസ് അറിയിച്ചതിന് രണ്ട് ദിവസത്തിന് ശേഷമാണ് ലാ ടൊയയുടെ ഈ വെളിപ്പെടുത്തല്‍.

അതേസമയം ജാക്സണ്‍ മരിച്ചത് അമിതമായ മരുന്ന് ഉപയോഗിച്ചതു മൂലമാണെന്ന് പ്രാഥമിക ടോക്സിക്കോളജി പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മരിക്കുന്ന സമയത്ത് അദ്ദേഹത്തിന്‍റെ ശരീരത്തില്‍ മാരകമായ അളവില്‍ വേദനാസംഹാരിയായ ഡെമോറോള്‍, അതിന് പകരമായി ഉപയോഗിക്കുന്ന ഹെറോയിന് തുല്യമായ മെതഡോണ്‍ എന്നിവ ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഒസാമ അഫ്ഗാനിസ്ഥാനില്‍: മാലിക്
എന്‍ഡവര്‍ വിക്ഷേപണം ഇന്ന്
ഇറ്റാലിയന്‍ ഓഫീസറെ വിട്ടയച്ചു
നാസ ടെസ്റ്റില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് ജയം
26/11 അന്വേഷണം താമസിപ്പിച്ചത് ഇന്ത്യ: മാലിക്
അശ്ലീലം: ലങ്കയില്‍ നടപടി ശക്തമാക്കി