പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > പാകിസ്ഥാനില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
പാകിസ്ഥാനില്‍ വീണ്ടും ഡ്രോണ്‍ ആക്രമണം
പാകിസ്ഥാനിലെ വടക്ക് - പടിഞ്ഞാറന്‍ പ്രവിശ്യയില്‍ തീവ്രവാദികളുടെ ഒളിത്താവളം ലക്‍ഷ്യമാക്കി അമേരിക്കന്‍ സേന വീണ്ടും വ്യോമാക്രമണം നടത്തി. തെക്കന്‍ വസീറിസ്ഥാനിലാണ് അമേരിക്ക ഡ്രോണ്‍ ആക്രമണം നടത്തിയത്.

ആക്രമണത്തില്‍ അഞ്ച് തീവ്രവാദികള്‍ കൊല്ലപ്പെട്ടതായും മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും പാക് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടിയാര്‍സ മേഖലയില്‍ കഴിഞ്ഞ രാത്രിയിലാണ് ആക്രമണം ഉണ്ടായത്. രണ്ട് തവണ വ്യോമാക്രമണം ഉണ്ടായതായാണ് റിപ്പോര്‍ട്ട്.

തെക്കന്‍ വസീറിസ്ഥാനില്‍ ഈ മാസം ഉണ്ടാകുന്ന നാലാമത്തെ ഡ്രോണ്‍ ആക്രമണമാണിത്. കഴിഞ്ഞ ദിവസം ഈ മേഖലയിലുണ്ടായ ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടിരുന്നു. സാധാരണ ജനങ്ങള്‍ക്ക് ജീവഹാനിയുണ്ടാകുന്നതിനാല്‍ ഡ്രോണ്‍ ആക്രമണം നിര്‍ത്തണമെന്ന് പാകിസ്ഥാന്‍ പലതവണ യു എസിനോട് ആവശ്യപ്പെട്ടിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ഒബാമ ഘാന സന്ദര്‍ശിക്കുന്നു
അഫ്ഗാന്‍ യുദ്ധം ഇപ്പോള്‍ നിര്‍ത്തില്ല: യുഎസ്
ജാക്സണ്‍ മരിച്ചത് അമിത മരുന്നുപയോഗം മൂലം
ഷിന്‍‌ജിയാങ് കലാപം: മരണസംഖ്യ 184 ആയി
തിമോത്തി റോമര്‍ അടുത്തയാഴ്ച സ്ഥാനമേല്‍ക്കും
എല്‍ ഐ എസ് ജി അല്‍ക്വൊയ്ദ ബന്ധം വിട്ടു