കലാപം അവസാനിപ്പിക്കുന്നതുവരെ താലിബാനുമായി ചര്‍ച്ചയുണ്ടാകില്ലെന്ന് അമേരിക്ക വ്യക്തമാക്കി. തീവ്രവാദികള്‍ ആയുധം താഴെവയ്ക്കുന്നതുവരെ ഭീകരവാദത്തിനെതിരെയുള്ള അഫ്ഗാന്‍ യുദ്ധം അവസാനിക്കില്ലെന്നും അമേരിക്കയുടെ പാക്, അഫ്ഗാന്‍ പ്രത്യേക പ്രതിനിധി റിച്ചാര്‍ഡ് ഹോള്‍ബ്രൂക് വ്യക്തമാക്കി.
താലിബാന്‍ ആയുധം താഴെ വയ്ക്കുക മാത്രമാണ് യുദ്ധം അവസാനിപ്പിക്കാനുള്ള ഏക മാര്‍ഗ്ഗം. താലിബാനുമായി അനുരഞ്ജനത്തിലെത്തണമെന്നത് തങ്ങളുടെ പദ്ധതിയുടെ ഭാഗമാണെന്ന് അമേരിക്കയും അഫ്ഗാന്‍ പ്രസിഡന്‍റ് കര്‍സായിയും ഏറെക്കാലമായി പറഞ്ഞുകൊണ്ടിരിക്കുന്നതാണെന്ന് ഹോള്‍ബ്രൂക് വ്യക്തമാക്കി.
താലിബാനെ സഹായിക്കുകയും അവര്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യുന്നവര്‍ ആയുധം താഴെവച്ച് സഹകരിക്കാന്‍ തയ്യാറായാല്‍ പ്രശ്നം അവസാനിപ്പിക്കാന്‍ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു. സി എന്‍ എന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. |