അമേരിക്കയുടെ ഇന്ത്യന്‍ അംബാസഡറായി തിമോത്തി റോമര്‍ തന്നെയാണ് സ്ഥാനമേല്‍ക്കുമെന്ന് സെനറ്റ് അറിയിച്ചു. റോമറെ ഇന്ത്യന്‍ അംബാസഡറായി നിയമിച്ചതായി ഇന്നലെയാണ് സെനറ്റ് ഔദ്യോഗികമായി അറിയിച്ചത്. അടുത്ത ദിവസം അദ്ദേഹത്തിന്‍റെ നിയമനത്തിന് അംഗീകാരം നല്‍കുമെന്നും സെനറ്റ് അറിയിച്ചു.
യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലാരി ക്ലിന്‍റണ്‍ അടുത്തയാഴ്ച നടത്താനിരിക്കുന്ന ഇന്ത്യാ സന്ദര്‍ശനത്തിന് മുന്‍പ് തിമോത്തി റോമര്‍ അംബാസഡറായി സ്ഥാനമേല്‍ക്കുമെന്നാണ് കരുതുന്നത്.
യുഎസ് കോണ്‍ഗ്രസ് മുന്‍ അംഗമാണ് തിമോത്തി റോമര്‍. റോമറെ ഇന്ത്യയിലെ അംബാസഡര്‍ സ്ഥാനത്തേയ്ക്ക് മെയിലാണ് പ്രസിഡന്‍റ് ബരാക് ഒബാമ നാമനിര്‍ദ്ദേശം ചെയ്തത്. 2001 സെപ്റ്റംബര്‍ 11നുണ്ടായ ഭീകരാക്രമണത്തെ കുറിച്ചുള്ള അന്വേഷണ കമ്മീഷനില്‍ അംഗമായിരുന്നു റോമര്‍. ആണവായുധ നിര്‍വ്യാപന കമ്മിറ്റിയിലും അംഗമായിരുന്നിട്ടുണ്ട്. സെന്‍റര്‍ ഫോര്‍ നാഷണല്‍ പോളിസി പ്രസിഡന്‍റാണ് ഇപ്പോള്‍ തിമോത്തി റോമര്‍. |