ലിബിയയിലെ പ്രധാന ഭീകരവദ സംഘടനയായ ലിബിയന്‍ ഇസ്ലാമിക് പോരാട്ട വിഭാഗം(എല്‍ ഐ എസ് ജി) ഒസാമ ബിന്‍ ലാദന്‍റെ അല്‍ക്വൊയ്ദയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ തീരുമാനിച്ചു. സാധാരണക്കാരെ ലക്‍ഷ്യമാക്കി ബോംബാക്രമണങ്ങള്‍ നടത്തുന്നത് തങ്ങളുടെ ലക്‍ഷ്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അല്‍ക്വൊയ്ദയുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ സംഘടന തീരുമാനിച്ചത്.
കലാപത്തിന്‍റെ പേരില്‍ അഭിപ്രായ വ്യത്യാസം രേഖപ്പെടുത്തി ആദ്യമായാണ് ഒരു ഇസ്ലാമിക സംഘടന അല്‍ക്വൊയ്ദയുമായി പിരിയുന്നത്. ലിബിയയിലെ അധികാരി കേണല്‍ മുവാമര്‍ ഗദ്ദാഫിയെ അട്ടിമറികുക എന്ന ലക്‍ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന സംഘടനയാണ് എല്‍ ഐ എസ് ജി. സാധാരണക്കാരെ ലക്‍ഷ്യമിട്ട് ആക്രമണം നടത്തുന്നതില്‍ സംഘടന അല്‍ക്വൊയ്ദയെ സംഘടന വിമര്‍ശിച്ചു. പീഡനം അവസാനിപ്പിക്കുകയാണ് സംഘര്‍ഷത്തിലൂടെ ഇസ്ലാമിനെതിരെയുള്ള പീഢനം അവസാനിപ്പിക്കാനാവില്ലെന്ന് സംഘടന പറഞ്ഞു.
അഫ്ഗാനിസ്ഥാനില്‍ യുഎസ് നേതൃത്വത്തിലുള്ള നാറ്റോ സൈന്യം അല്‍ക്വൊയ്ദയ്ക്കെതിരെ നടപടി സ്വീകരിക്കുന്നതിനിടെ അവര്‍ക്ക് ലഭിച്ച ഏറ്റവും വലിയ പ്രഹരമാണ് ലിബിയന്‍ സംഘടനയുടേതെന്ന് സര്‍ക്കാര്‍ വിലയിരുത്തുന്നു. |