കുളത്തില്‍ കുളിച്ചാല്‍ ഗര്‍ഭിണിയാവുമെന്നാണ് പോളണ്ടില്‍ നിന്നുള്ള വീട്ടമ്മയായ മഗ്ദലീന പറയുന്നത്. ഈജിപ്തിലെ ഒരു പ്രശസ്ത ഹോട്ടലിലെ നീന്തല്‍ കുളത്തില്‍ കുളിച്ചുകയറിയ മകള്‍ ഗര്‍ഭിണിയായെന്നാണ് മഗ്ദലീന പറയുന്നത്. ഹോട്ടലിനെതിരെ നിയമനടപടികള്‍ക്ക് ഒരുങ്ങുകയാണ് വീട്ടമ്മ. നല്ലൊരു തുക നഷ്ടപരിഹാരമായും ആവശ്യപ്പെട്ടിട്ടുണ്ട്.
ഒഴിവുകാലം ചെലവഴിക്കാന്‍ ഈജിപ്തിലേക്ക് പോയതാണെത്രെ മഗ്ദലീനയുടെ പതിമൂന്ന് വയസുകാരി മകള്‍. തിരികെ എത്തിയപ്പോഴോ, മകള്‍ക്ക് പിരീയഡ് നിന്നിരിക്കുന്നു. ‘ഒരു പുരുഷനെ’ പോലും അറിയിക്കാതെയാണ് മകളെ താന്‍ വളര്‍ത്തിയിരിക്കുന്നത് എന്നാണ് അമ്മയുടെ വാദം. ഈജിപ്തിലായിരുന്നപ്പോഴും ആരുമായി മകള്‍ അടുപ്പത്തില്‍ ആയിരുന്നില്ലെന്നും മഗ്ദലീന ശഠിക്കുന്നു.
കുളത്തില്‍ ഒഴുകി നടന്നിരുന്ന ബീജമാണ് തന്റെ മകളെ ഗര്‍ഭിണിയത് എന്നാണ് മഗ്ദലീന പറയുന്നത്. നീന്തല്‍ കുളം വൃത്തിയായി സൂക്ഷിക്കാത്തതിനാല്‍ നടന്ന് ഈ ദുരന്തത്തിന് നഷ്ടപരിഹാരം ആവശ്യപ്പെട്ട് പോളണ്ടിന്റെ ടൂറിസം വകുപ്പിന് പരാതി അയച്ചിരിക്കുകയാണ് മഗ്ദലീന. മകള്‍ ഗര്‍ഭിണിയാണെന്ന് തെളിഞ്ഞതിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പരാതിയോടൊപ്പം വച്ചിട്ടുണ്ട്.
തങ്ങള്‍ക്ക് ലഭിച്ചിരിക്കുന്ന പരാതിയില്‍ എന്തെങ്കിലും നടപടിയെടുക്കുമോ എന്ന കാര്യത്തില്‍ മൌനം അവലംബിക്കുകയാണ് പോളണ്ട് ടൂറിസം വകുപ്പ്. എന്തായാലും വിദഗ്ധരായവരെ സമീപിച്ച് ഇത്തരമൊരു സംഭവത്തിന് ഇടയുണ്ടോ എന്ന് ശാസ്ത്രീയോപദേശം തേടിയ ശേഷമേ എന്തെങ്കിലും പറയാനുള്ളൂവെന്നാണ് എന്നാണ് ടൂറിസം വകുപ്പിന്റെ പ്രതികരണം. |