പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ലങ്കന്‍ ക്യാമ്പുകളില്‍ ആഴ്ചയില്‍ 1400 മരണം
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ലങ്കന്‍ ക്യാമ്പുകളില്‍ ആഴ്ചയില്‍ 1400 മരണം
ശ്രീലങ്കയില്‍ ദുരിതാശ്വാസ ക്യാമ്പുകളില്‍ ജലജന്യ രോഗങ്ങള്‍ മൂലം ആഴ്ചയില്‍ 1400 പേര്‍ വീതം മരിക്കുന്നതായി റിപ്പോര്‍ട്ട്. തമിഴ് പുലികളും ലങ്കന്‍ സര്‍ക്കാരും തമ്മില്‍ നടന്ന രൂക്ഷ യുദ്ധത്തെ തുടര്‍ന്ന് വടക്കന്‍ ശ്രീലങ്കയില്‍ നിന്ന് പലായനം ചെയ്ത ആളുകളാണ് ക്യാമ്പിലുള്ളത്. ഛര്‍ദിയും അതിസാരവും മൂലം ക്യാമ്പിലുള്ളവര്‍ ദുരിതമനുഭവിക്കുകയാണെന്നും ദി ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.

ക്യാമ്പിലുള്ളവരെ ശരിയായ തോതില്‍ സംരക്ഷിക്കുന്നതില്‍ ലങ്കന്‍ സര്‍ക്കാര്‍ പരാജയപ്പെട്ടതായും പത്രം റിപ്പോര്‍ട്ട് ചെയ്തു. മൂന്ന് ലക്ഷത്തിലധികം അഭയാര്‍ത്ഥികളാണ് വടങ്കന്‍ ശ്രീലങ്കയില്‍ വിവിധ ക്യാമ്പുകളിലായുള്ളത്. പ്രശ്നത്തിന് പരിഹാരം കാണണമെന്ന് സര്‍ക്കാരിനെ എതിര്‍ക്കുന്നവരും മനുഷ്യാവകാശ പ്രവര്‍ത്തകരും ആവശ്യപ്പെട്ടിട്ടുണ്ട്.

റെഡ്ക്രോസ് പ്രവര്‍ത്തകര്‍ ക്യാമ്പുകളില്‍ വൈദ്യ സഹായം നല്‍കുന്നുണ്ട്. ബാട്ടിക്കലോവയില്‍ നിന്നും വടക്ക് - കിഴക്കന്‍ ഭാഗത്തെ സംഘര്‍ഷ മേഖലയില്‍ നിന്നും രോഗം ബാധിച്ച 30000 പേരെ കടല്‍ വഴി മാറ്റിപ്പാര്‍പ്പിച്ചതായും ഇവര്‍ക്ക് വൈദ്യ സഹായം നല്‍കിവരികയാണെന്നും രണ്ട് റെഡ്ക്രോസ് പ്രവര്‍ത്തകര്‍ അറിയിച്ചു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
യെമനിയ: അഞ്ച് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു
സൂകിയുടെ വിചാരണ പുനരാരംഭിച്ചു
വ്യോമാക്രമണം: പാകിസ്ഥാനില്‍ 24 പേര്‍ കൊല്ലപ്പെട്ടു
ആണവ നിര്‍വ്യാപനം: എല്ലാ രാജ്യങ്ങളും ഒപ്പിടണമെന്ന്
ഉറുംകിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിരോധിച്ചു
ചൈനയില്‍ ഭൂകമ്പം; 300 പേര്‍ക്ക് പരുക്ക്