ഇന്ത്യന്‍ മഹാസമുദ്രത്തില്‍ തകര്‍ന്നുവീണ യമനിയ വിമാനത്തിലുണ്ടായിരുന്നവരുടേതെന്ന് കരുതുന്ന അഞ്ചുപേരുടെ മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തു. കടലില്‍ മത്സ്യബന്ധനം നടത്തുകയായിരുന്ന മത്സ്യത്തൊഴിലാളികള്‍ക്കാണ് മൃതദേഹങ്ങള്‍ ലഭിച്ചത്.
മൃതദേഹങ്ങള്‍ അപകടത്തില്‍പ്പെട്ട വിമാനത്തിലുള്ളവരുടേതാണൊ എന്ന് പരിശോധിച്ച് വരികയാണെന്ന് അധികൃതര്‍ പറഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്തവിധം അഴുകിയ നിലയിലാണ് മൃതദേഹങ്ങള്‍. ടാന്‍സാനിയന്‍ ദ്വീപിനടുത്ത് നിന്ന് 13 യാത്രക്കാരുടെ മൃതദേഹങ്ങള്‍ തെരച്ചില്‍ സംഘം കണ്ടെടുത്തിരുന്നു.
ജൂണ്‍ 30നാണ് 153 യാത്രക്കാരുമായി പോയ വിമാനം മൊറോണി വിമാനത്താവളത്തില്‍ ഇറങ്ങുന്നതിന് തൊട്ടുമുന്‍പ് കടലില്‍ തകര്‍ന്നുവീണത്. 12 വയസുള്ള ഒരു പെണ്‍കുട്ടി അപകടത്തില്‍ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
യെമന്‍ തലസ്ഥാനമായ സനയില്‍ നിന്ന് കൊമോറോസ് ദ്വീപ് രാഷ്ട്രത്തിന്‍റെ തലസ്ഥാനമായ മൊറോണിയിലേക്കുള്ള യാത്രക്കിടെയാണ് വിമാനം തകര്‍ന്നുവീണത്. യെമന്‍ സര്‍ക്കാരിന്‍റെ നിയന്ത്രണത്തിലുള്ള യെമനിയ എ 310 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. |