പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > സൂകിയുടെ വിചാരണ പുനരാരംഭിച്ചു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൂകിയുടെ വിചാരണ പുനരാരംഭിച്ചു
PROPRO
മ്യാന്‍‌മര്‍ പ്രതിപക്ഷ നേതാവ് ആങ്സാന്‍ സൂകിയുടെ വിചാരണ ഇന്‍സൈന്‍ ജയിലില്‍ പുനരാരംഭിച്ചു. സൂകിയുടെ അഭിഭാഷകനും അവരുടെ പാര്‍ട്ടിയായ നാഷണല്‍ ലീഗ് ഫോര്‍ ഡെമോക്രസി അംഗവുമായ കിന്‍ മോ മോ സാക്‍ഷ്യപത്രം നല്‍കാന്‍ വെള്ളിയാഴ്ച കോടതിയില്‍ ഹാജരായി. സൂകിയെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് കഴിഞ്ഞയാഴ്ച യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണ്‍ മ്യാന്‍‌മര്‍ സന്ദര്‍ശിച്ചിരുന്നു.

മൂണിന്‍റെ സന്ദര്‍ശനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളിലാണ് സൂകിയുടെ വിചാരണ പുനരാരംഭിച്ചതായി സര്‍ക്കാര്‍ അറിയിച്ചത്. വീട്ടുതടങ്കലില്‍ കഴിയവേ നിയമം ലംഘിച്ചു എന്നാരോപിച്ചാണ് സൂകിയെ വിചാരണ ചെയ്യുന്നത്. സൂകിയെ തടവില്‍ പാര്‍പ്പിച്ചിരുന്ന വീട്ടില്‍ ഒരു അമേരിക്കന്‍ പൌരന്‍ അതിക്രമിച്ച് കടന്ന് അവരോടൊപ്പം രണ്ട് ദിവസം താമസിച്ചിരുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ടാണ് സൂകിക്കെതിരെ കേസെടുത്തത്.

സൂകിയുടെ തടകല്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് അവരെ പട്ടാള ഭരണകൂടം വിണ്ടും തടവിലാക്കിയത്. കഴിഞ്ഞ 19 വര്‍ഷത്തിനിടെ 13 വര്‍ഷവും ജയിലായിരുന്നു സൂകി. അഞ്ചുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കുറ്റമാണ് സൂകിക്കുമേല്‍ ഇപ്പോള്‍ ആരോപിച്ചിരിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
വ്യോമാക്രമണം: പാകിസ്ഥാനില്‍ 24 പേര്‍ കൊല്ലപ്പെട്ടു
ആണവ നിര്‍വ്യാപനം: എല്ലാ രാജ്യങ്ങളും ഒപ്പിടണമെന്ന്
ഉറുംകിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിരോധിച്ചു
ചൈനയില്‍ ഭൂകമ്പം; 300 പേര്‍ക്ക് പരുക്ക്
കാലാവസ്ഥ വ്യതിയാനം: ജി എട്ട്, ജി അഞ്ച് രാജ്യങ്ങള്‍ ധാരണയില്‍
ഹിന്ദുക്കളേ മാപ്പ് - ബര്‍ഗര്‍ കിംഗ്