പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > വ്യോമാക്രമണം: പാകിസ്ഥാനില്‍ 24 പേര്‍ കൊല്ലപ്പെട്ടു
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
വ്യോമാക്രമണം: പാകിസ്ഥാനില്‍ 24 പേര്‍ കൊല്ലപ്പെട്ടു
അഫ്ഗാന്‍ അതിര്‍ത്തിക്കടുത്ത് പാകിസ്ഥാന്‍ സേന നടത്തിയ വ്യോമാക്രമണങ്ങളില്‍ 24 ഭീകരര്‍ കൊല്ലപ്പെട്ടതായി വിശ്വസ്ത കേന്ദ്രങ്ങള്‍ അറിയിച്ചു. ഒറക്സായി ഗോത്ര മേഖലയിലെ ഒളിത്താവളങ്ങള്‍ ലക്‍ഷ്യമാക്കി നടത്തിയ വ്യോമാക്രമണത്തിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്. 40 ഭീകരരെ സൈന്യം അറസ്റ്റ് ചെയ്തിട്ടുമുണ്ട്.

താലിബാനെതിരെ സ്വാതില്‍ നടത്തുന്ന തെരച്ചിലിന്‍റെ ഭാഗമായാണ് സൈന്യം വ്യോമാക്രമണം നടത്തിയത്. വ്യാഴാഴ്ചയാണ് മേഖലയില്‍ സൈന്യം വ്യാപകമായി തെരച്ചില്‍ നടത്തിയത്. അറസ്റ്റുചെയ്ത തീവ്രവാദികള്‍ക്ക് പാക് താലിബാന്‍ നേതാവ് ബെയ്ത്തുള്ള മെഹ്സൂദുമായി അടുത്ത ബന്ധമുണ്ടെന്ന് മേഖലാ ഡെപ്യൂട്ടി ഭരണാധികാരി സെയ്ദ് അഹമ്മദ് ഖാന്‍ പറഞ്ഞു.

രണ്ടുമാസം മുന്‍പാണ് സ്വാതില്‍ സൈന്യം നടപടികളാരംഭിച്ചത്. 1700 ഭീകരരെ ഇതുവരെ വധിച്ചതായി സൈന്യം അറിയിച്ചു. സൈനിക നടപടിയെ തുടര്‍ന്ന് ലക്ഷക്കണക്കിനാളുകള്‍ മേഖലയില്‍ നിന്ന് പലായനം ചെയ്തിട്ടുണ്ട്. 20 ലക്ഷം ആളുകള്‍ക്ക് വീടുകളിലേക്ക് തിരിച്ചെത്തുന്നതിന് സൌകര്യമൊരുക്കുന്ന ഒരു പദ്ധതി കഴിഞ്ഞ ദിവസം സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ആണവ നിര്‍വ്യാപനം: എല്ലാ രാജ്യങ്ങളും ഒപ്പിടണമെന്ന്
ഉറുംകിയില്‍ വെള്ളിയാഴ്ച പ്രാര്‍ത്ഥന നിരോധിച്ചു
ചൈനയില്‍ ഭൂകമ്പം; 300 പേര്‍ക്ക് പരുക്ക്
കാലാവസ്ഥ വ്യതിയാനം: ജി എട്ട്, ജി അഞ്ച് രാജ്യങ്ങള്‍ ധാരണയില്‍
ഹിന്ദുക്കളേ മാപ്പ് - ബര്‍ഗര്‍ കിംഗ്
ജാക്സന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് വില്‍പനയ്ക്ക്