പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ചൈനയില്‍ ഭൂകമ്പം; 300 പേര്‍ക്ക് പരുക്ക്
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ചൈനയില്‍ ഭൂകമ്പം; 300 പേര്‍ക്ക് പരുക്ക്
ചൈനയുടെ തെക്ക് - പടിഞ്ഞാറന്‍ പ്രവിശ്യയായ യുനാനില്‍ ഭൂകമ്പം അനുഭവപ്പെട്ടു. ഭൂകമ്പത്തില്‍ 300 പേര്‍ക്ക് പരുക്കേല്‍ക്കുകയും ഒരാള്‍ കൊല്ലപ്പെടുകയും ചെയ്തു. പരുക്കേറ്റ 30 പേരുടെ നില ഗുരുതരമാണ്‌.

പ്രാദേശിക സമയം 7.19ഓടെയാണ് റിക്ടര്‍സ്‌കെയിലില്‍ 6.0 രേഖപ്പെടുത്തിയ ചലനം അനുഭവപ്പെട്ടത് 10,000 വീടുകള്‍ തകരുകയും 30,000 കെട്ടിടങ്ങള്‍ക്ക്‌ തകരാര്‍ സംഭവിക്കുയും ചെയ്‌തിട്ടുണ്ട്.

ആദ്യ ഭൂചലനത്തിന്‍റെ തുടര്‍ച്ചയായി എട്ട് തുടര്‍ചലനങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടുണ്ട്. ഇതില്‍ മൂന്നെണ്ണം 4.1 തോതിലുള്ളതായിരുന്നു. തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ രക്ഷാപ്രവര്‍ത്തകര്‍ തെരച്ചില്‍ നടത്തിവരികയാണ്. സിചുവാന്‍ പ്രവിശ്യയില്‍ കഴിഞ്ഞ വര്‍ഷമുണ്ടാ‍യ ഭൂകമ്പത്തില്‍ 70000 പേര്‍ കൊല്ലപ്പെട്ടിരുന്നു.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
കാലാവസ്ഥ വ്യതിയാനം: ജി എട്ട്, ജി അഞ്ച് രാജ്യങ്ങള്‍ ധാരണയില്‍
ഹിന്ദുക്കളേ മാപ്പ് - ബര്‍ഗര്‍ കിംഗ്
ജാക്സന്‍റെ മരണ സര്‍ട്ടിഫിക്കറ്റ് വില്‍പനയ്ക്ക്
കലാപം: ആസൂത്രകരെ ശിക്ഷിക്കുമെന്ന് ഹൂ ജിന്‍റാവോ
മുംബൈ: വിചാരണ ഉടനെന്ന് പാകിസ്ഥാന്‍
വടക്കന്‍ ഇറാഖില്‍ ഇരട്ട സ്ഫോടനം