പാക് താലിബാന്‍ നേതാവ് മൌലാന ഫസലുള്ളയുടെ പ്രധാന അനുയായി അടക്കം 10 ഭീകരരെ സൈന്യം വധിച്ചു. ഗോത്ര വിഭാഗങ്ങള്‍ക്ക് ശക്തിയുള്ള മാല്‍ഖണ്ഡ് ഡിവിഷനില്‍ ഞായറാഴ്ച സൈന്യം നടത്തിയ തെരച്ചിലിലാണ് ഭീകരര്‍ കൊല്ലപ്പെട്ടത്.
എഹ്സാന്‍ എന്നറിയപ്പെടുന്ന അബു ജന്‍ഡാല്‍ ആണ് കൊല്ലപ്പെട്ട പ്രധാന തീവ്രവാദി. സ്വാതില്‍ നിരവധി ആക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കിയ തീവ്രവാദിയാണ് ഇയാളെന്ന് ജിയോ ടി വി റിപ്പോര്‍ട്ട് ചെയ്തു.
താലിബാന്‍ കേന്ദ്രങ്ങള്‍ ലക്‍ഷ്യമാക്കി പാക് സൈനിക വിമാനങ്ങള്‍ നടത്തിയ ബോംബാക്രമണത്തില്‍ ആറുപേര്‍ കൊല്ലപ്പെട്ടതായി രഹസ്യാന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരുന്നു. വസീറിസ്ഥാനിലും സമീപ പ്രദേശങ്ങളിലും തീവ്രവാദികള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ സൈന്യം തുടരുകയാണ്. |