പാകിസ്ഥാന്‍റെ സൈനിക ഹെലികോപ്ടര്‍ തകര്‍ന്ന് 26 സുരക്ഷാ ഭടന്‍മാര്‍ കൊല്ലപ്പെട്ടു. താലിബാന്‍ ശക്തികേന്ദ്രമായ അഫ്ഗാന്‍ അതിര്‍ത്തിയോട് ചേര്‍ന്ന ഒരക്സായിക്കടുത്താണ് കോപ്ടര്‍ തകര്‍ന്നുവീണത്. റഷ്യന്‍ നിര്‍മ്മിത മിഗ് - 17 ഹെലികോപ്ടറാണ് അപകടത്തില്‍പ്പെട്ടതെന്ന് ഔദ്യോഗിക കേന്ദ്രം അറിയിച്ചു.
ഹെലികോപ്ടറിലുണ്ടായിരുന്ന 26 പേരും കൊല്ലപ്പെട്ടതായി കേന്ദ്രം അറിയിച്ചു. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്നും അധികൃതര്‍ അറിയിച്ചു. സാങ്കേതിക തകരാറാണ് ഹെലികോപ്ടര്‍ തകര്‍ന്ന് വീഴാനുണ്ടായ കാരണമെന്ന് സൈനിക വക്താവ് മേജര്‍ ജനറല്‍ അതാര്‍ അബ്ബാസ് വ്യക്തമാക്കി.
അതേസമയം, സൈനിക ഹെലികോപ്ടര്‍ വെടിവെച്ചിട്ടതാണെന്ന് ഒരു താലിബാന്‍ വക്താവ് പറഞ്ഞു. തെക്കന്‍ വസീറിസ്ഥാനില്‍ സൈന്യം നടത്തുന്ന നടപടികള്‍ക്കെതിരെയുള്ള തിരിച്ചടിയാണ് ആക്രമണമെന്നും വക്താവ് അറിയിച്ചു. |