പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ഇറാനില്‍ 141 പേര്‍ക്ക് വധശിക്ഷ നടപ്പാക്കി
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ഇറാനില്‍ 141 പേര്‍ക്ക് വധശിക്ഷ നടപ്പാക്കി
കൊലപാതകക്കേസില്‍പ്പെട്ട രണ്ട് പേരെ ഇറാനില്‍ തൂക്കിക്കൊന്നു. തെക്കന്‍ പട്ടണമായ ഷിറാസിലെ ഒരു ജയിലിലാണ് രണ്ടുപേര്‍ക്ക് വധശിക്ഷ നടപ്പാക്കിയതെന്ന് ഇതിമാദ് പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ഈ വര്‍ഷം ഇറാനില്‍ വധശിക്ഷ ലഭിച്ചവരുടെ എണ്ണം 141 ആയി.

2008ല്‍ രാജ്യത്ത് ആകെ 246 വധശിക്ഷയാണ് നടപ്പാക്കിയതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എന്നാല്‍, 346 പേരെ കഴിഞ്ഞവര്‍ഷം ഇറാന്‍ തൂക്കിക്കൊന്നതായി മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നുണ്ട്. ചൈന കഴിഞ്ഞാല്‍ ഏറ്റവും അധികം പേരെ തൂക്കിക്കൊന്ന രാജ്യം ഇറാനാണെന്നും മനുഷ്യാവകാശ സംഘടനകള്‍ ചൂണ്ടിക്കാണിക്കുന്നു.

പൊതു സുരക്ഷ ഉറപ്പാക്കാന്‍ വധശിക്ഷ അത്യന്താപേക്ഷിതമാണെന്നും സമ്പൂര്‍ണമായ നിയമ നടപടികളിലൂടെ മാത്രമേ ഇത് നടപ്പിലാക്കാവൂ എന്നുമാണ് ഇറാന്‍റെ നിലപാട്. കൊലപാതകം, ബലാത്സംഗം, സായുധ കവര്‍ച്ച, മയക്കുമരുന്ന് കടത്ത്, വ്യഭിചാരം എന്നീ കുറ്റങ്ങള്‍ ചെയ്യുന്നവരെയാണ് ഇറാനില്‍ വധശിക്ഷയ്ക്ക് വിധിക്കുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ജാക്സണ് ഗോള്‍ഡന്‍ ഗുഡ്ബൈ !
ലഷ്കര്‍ - ഇ - തൊയ്ബ ഭാവി അല്‍ക്വൊയ്ദ ?
ഒബാമയുടെ ശമ്പളം നാല് ലക്ഷം ഡോളര്‍ !
ഉത്തര കൊറിയ മിസൈലുകള്‍ പരീക്ഷിച്ചു
സൂകിയെ മോചിപ്പിക്കില്ലെന്ന് മ്യാന്‍‌മര്‍
സാറാ പെയ്‌ലിന്‍ രാജിവച്ചേക്കും