പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ജാക്സണ് ഗോള്‍ഡന്‍ ഗുഡ്ബൈ !
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ജാക്സണ് ഗോള്‍ഡന്‍ ഗുഡ്ബൈ !
പോപ്പ് ഇതിഹാസം മൈക്കല്‍ ജാക്സണ് വേണ്ടി തയ്യാറാകുന്നത് രാജകീയ സംസ്കാര ചടങ്ങുകള്‍. അതുല്യമായ സുവര്‍ണ വിടവാങ്ങലാകും സ്റ്റേപ്പിള്‍സില്‍ നടക്കാന്‍ പോകുന്ന സംസ്കാരമെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ജാക്സണെ അടക്കം ചെയ്യാനായി സ്വര്‍ണം പൂശിയ വെങ്കലപ്പെട്ടി തയ്യാറാക്കുന്നതായാണ് റിപ്പോര്‍ട്ട്.

വെങ്കലം കൊണ്ട് നിര്‍മ്മിച്ച് പുറത്ത് 14 ക്യാരറ്റ് സ്വര്‍ണം പൂശിയ പെട്ടിയാണ് അദ്ദേഹത്തിനായി ബന്ധുക്കള്‍ തയ്യാറാക്കുന്നത്. 15000 യൂറോ വിലയുള്ള ശവപ്പെട്ടിയുടെ ഉള്‍വശം നീല വെല്‍‌വെറ്റുകൊണ്ട് അലങ്കരിച്ചതാണ്.

ഇന്ത്യാനയില്‍ നിന്നുള്ള ബാറ്റ്സ്‌വില്ലെ കാസ്കെറ്റ് കമ്പനിയാണ് പെട്ടി തയ്യാറാക്കുന്നത്. പ്രോമിത്തിയാന്‍ എന്നാണ് ശവപ്പെട്ടി അറിയപ്പെടുന്നത്. ജാക്സന്‍റെ ആരാധനാ പാത്രമായ ഗോഡ്ഫാദര്‍ ഓഫ് സോള്‍ എന്നറിയപ്പെടുന്ന ജെയിംസ് ബ്രൌണിനെ 2006ല്‍ അടക്കിയത് ഇത്തരം പെട്ടിയിലായിരുന്നു. തന്നേയും ഇത്തരത്തിലുള്ള ശവപ്പെട്ടിയില്‍ അടക്കം ചെയ്യണമെന്ന് അന്ന് ജാക്സണ്‍ താല്പര്യം പ്രകടിപ്പിച്ചിരുന്നു.

അടുത്ത ചൊവ്വാഴ്ചയാണ് ജാക്സന്‍റെ സംസ്കാര ചടങ്ങുകള്‍ തീരുമാനിച്ചിരിക്കുന്നത്. ജാക്സണ്‍ അവസാനം റിഹേഴ്സല്‍ നടത്തിയ സ്റ്റേപ്പിള്‍സിലെ ബാസ്കറ്റ് ബോള്‍ സ്റ്റേഡിയത്തിലാണ് ചടങ്ങുകള്‍ നടക്കുക. ചടങ്ങുകളുടെ തത്സമയം സം‌പ്രേക്ഷണം സംബന്ധിച്ച് ഇതുവരെ തീരുമാനമായിട്ടില്ല.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
ലഷ്കര്‍ - ഇ - തൊയ്ബ ഭാവി അല്‍ക്വൊയ്ദ ?
ഒബാമയുടെ ശമ്പളം നാല് ലക്ഷം ഡോളര്‍ !
ഉത്തര കൊറിയ മിസൈലുകള്‍ പരീക്ഷിച്ചു
സൂകിയെ മോചിപ്പിക്കില്ലെന്ന് മ്യാന്‍‌മര്‍
സാറാ പെയ്‌ലിന്‍ രാജിവച്ചേക്കും
ബ്രിട്ടീഷ് എംബസി ജീവനക്കാരെ വിചാരണ ചെയ്യും: ഇറാന്‍