പാകിസ്ഥാനില്‍ രൂപീകരിക്കപ്പെട്ട ലഷ്കര്‍ - ഇ - തൊയ്ബയ്ക്ക് അല്‍ക്വൊയ്ദയുമായി കേവല ബന്ധം മാത്രമല്ല ഉള്ളതെന്നും പുതിയ അല്‍ക്വൊയ്ദയായാണ് അത് കണക്കാക്കപ്പെടുന്നതെന്നും റിപ്പോര്‍ട്ട്. ആരിഫ് ഖസ്മാനി, മൊഹമ്മദ് യഹ്യ മുജാഹിദ്, അബുമുഹമ്മദ് അമീന്‍ എന്നിവര്‍ യുഎന്‍ സുരക്ഷ കൌണ്‍സിലിന്‍റെ പട്ടികയിലുള്ള തീവ്രവാദികളാണ്. പാകിസ്ഥാന്‍റെ ഇതുവരെയുള്ള വിശദീകരണത്തെ ദുര്‍ബലപ്പെടുത്തുന്നതാണ് ഈ വിശദീകരണം.
ലഷ്കര്‍ - തൊയ്ബയുടെ പടയാളികള്‍ മാത്രമല്ല ഇവരെന്ന് സമിതി വില്യിരുത്തി. ലഷ്കറിന്‍റെ ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാന്‍ മുന്‍പന്തിയില്‍ നിന്നയാളാണ് ആരിഫ് ഖസ്മാനി. 2006 ജൂലൈയിലെ മുംബൈ ട്രെയിന്‍ സ്ഫോടനം, 2007 ഫെബ്രുവരിയിലെ സംഝോത എക്സ്പ്രസ് സ്ഫോടനം എന്നിവയുടെ ആസൂത്രകനാണ് ഇയാള്‍. മുംബൈ സ്ഫോടനം നടത്താന്‍ ദാവൂദ് ഇബ്രാഹിമില്‍ നിന്നാണ് ഇയാള്‍ പണം സ്വീകരിച്ചത്.
മൊഹമ്മദ് യഹ്യ ലഷ്കറിന്‍റെ മാധ്യമ വിഭാഗം തലവനാണ്. അല്‍ക്വൊയ്ദ ശൃംഖലയെ സഹായിക്കുന്ന പെഷവാറിലെ ഗഞ്ജ് മദ്രസയുടെ തലവനാണ് മൂന്നാമത്തെയാള്‍. സംഘടനയുടെ പരസ്യമായ അല്‍ക്വൊയ്ദ ബന്ധമാണ് ഇത് ചൂണ്ടിക്കാണിക്കുന്നതെന്ന് സമിതി വിലയിരുത്തുന്നു. യു എസ്, പാക് സൈന്യങ്ങള്‍ താലിബാനെതിരെ നടപടികള്‍ തുടരുമ്പോഴും ഐ എസ് ഐ ലഷ്കറിന് അഭയം നല്‍കുകയാണെന്നും ഇത് ഇന്ത്യയ്ക്കും ലോകത്തിനും ഒരുപോലെ ഭീഷണിയാണെന്നും വിലയിരുത്തലുണ്ട്.
മുംബൈ ആക്രമണത്തിന് പിന്നില്‍ ഐ എസ് ഐയും ലഷ്കറുമാണ് പാകിസ്ഥാനില്‍ കൂടുത പ്രദേശത്തേക്ക് വ്യാപിക്കാനുള്ള ശ്രമങ്ങള്‍ ലഷ്കര്‍ നടത്തിക്കൊണ്ടിരിക്കുകയാണ്. രാജ്യത്തിനകത്തും പുറത്തും അല്‍ക്വൊയ്ദയുമായി ശക്തമായ ബന്ധം ലഷ്കര്‍ സ്ഥാപിച്ചിട്ടുണ്ട്. ഇന്ത്യയാണ് അവരുടെ പ്രാഥമിക ലക്‍ഷ്യമെന്നും ഐ എസ് ഐ അവര്‍ക്ക് ധന സഹായം നല്‍കുന്നതായും റിപ്പോര്‍ട്ടുണ്ട്.
അല്‍ക്വൊയ്ദയും ലഷ്കറും സംയുക്തമായാണ് പല ആക്രമണങ്ങളും നടത്തുന്നത്. ജിഹാദ് ആണ് ഇരു സംഘടനകളുടെയും ലക്‍ഷ്യം. പാകിസ്ഥാനില്‍ ജിഹാദ് നടപ്പാക്കാല്‍ ലഷ്കറിനെയാണ് അല്‍ക്വൊയ്ദ ഉപയോഗിക്കുന്നതെന്ന് സുരക്ഷാ വിദഗ്ദ്ധന്‍ റമാണ്‍ പറഞ്ഞു. അല്‍ക്വൊയ്ദയുടെ മറ്റൊരു വിഭാഗമായി ലഷ്കര്‍ - ഇ - തൊയ്ബ പ്രവര്‍ത്തിക്കുകയാണെന്ന് സി ഐ എ മുന്‍ ഉദ്യോഗസ്ഥന്‍ ബ്രൂസ് റിഡല്‍ അഭിപ്രായപ്പെട്ടു. ലഷ്കര്‍, അല്‍ക്വൊയ്ദയേക്കാള്‍ വലിയ സംഘടനയാകുമെന്ന് തീവ്രവാദ അനലിസ്റ്റ് സംഘടനയായ റാന്‍ഡിന്‍റെ പ്രവര്‍ത്തകന്‍ ഫറ അലി പറയുന്നു. |