അമേരിക്കന്‍ പ്രസിഡന്‍റ് ബരാക് ഒബാമയുടെ ശമ്പളം വര്‍ഷത്തില്‍ നാല് ലക്ഷം ഡോളര്‍ ! അദ്ദേഹത്തിന്‍റെ സ്റ്റാഫുകള്‍ക്കും ഏകദേശം ഇതിന്‍റെ പകുതി ശമ്പളം. യുഎസ് കോണ്‍ഗ്രസിനയച്ച 487 വൈറ്റ്‌ഹൌസ് ജീവനക്കാരുടെ പുതിയ ശമ്പള പട്ടികയിലാണ് ഒബാമയുടെ ശമ്പളം നാല് ലക്ഷം ഡോളര്‍ ആയി രേഖപ്പെടുത്തിയിരിക്കുന്നത്.
മുതിര്‍ന്ന ഉപദേശകന്‍ ഡേവിഡ് ആക്സലോര്‍ഡ്, ചീഫ് ഓഫ് സ്റ്റാഫ് റാം ഇമ്മാനുവല്‍, മിഷലേ ഒബാമയുടെ ചീഫ് സ്റ്റാഫ് എന്നിവര്‍ക്ക് 172200 ഡോളറാണ് വാര്‍ഷിക ശമ്പളമെന്ന് സണ്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്തു.
വൈറ്റ്ഹൌസിലെ പൊതുകാര്യങ്ങളുടെ ഡയറക്ടര്‍ ടിനാ ചെന്‍ വാങ്ങുന്നത് 153500 അമേരിക്കന്‍ ഡോളറാണ്. സോഷ്യല്‍ സെക്രട്ടറി ഡെസിറീ റോജെറുടെ ശമ്പളം 113000 ഡോളറാണ്. വൈറ്റ്‌ഹൌസ് രാഷ്ട്രീയ കാര്യങ്ങളുടെ അസോസിയേറ്റ് ഡയറക്ടര്‍ നാറ്റെ തമാറിന് 95000 ഡോളറും ഡെപ്യൂട്ടി സോഷ്യല്‍ സെക്രട്ടറി ജോസ് റീന്‍സ്റ്റീന് 65000 ഡോളറുമാണ് ശമ്പളം എന്ന് പട്ടികയില്‍ പറയുന്നു. |