ആണവ പരീക്ഷണത്തെ തുടര്‍ന്നുള്ള ഉപരോധങ്ങള്‍ നിലനില്‍ക്കെ ഉത്തര കൊറിയ മൂന്ന് മിസൈലുകള്‍ക്കൂടി പരീക്ഷിച്ചു. അമേരിക്കന്‍ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിന് ഉത്തര കൊറിയ മിസൈല്‍ പരീക്ഷണത്തിന് തയ്യാറെടുക്കുന്നതായി രണ്ട് ദിവസം മുന്‍പ് റിപ്പോര്‍ട്ടുണ്ടായിരുന്നു.
500 കിലോമീറ്റര്‍ ദൂരപരിധിയുള്ള മിസൈലുകളാണ് പരീക്ഷിച്ചത്. ശനിയാഴ്ച രാവിലെ പ്രാദേശിക സമയം എട്ടിനും എട്ടരയ്ക്കുമാണ് ആദ്യ രണ്ട് പരീക്ഷണങ്ങള്‍. 10.45നായിരുന്നു മൂന്നാമത്തെ പരീക്ഷണമെന്ന് ദക്ഷിണ കൊറിയ പ്രതിരോധ മന്ത്രാലയ വക്താവ് പറഞ്ഞു. രാജ്യത്തിന്‍റെ കിഴക്കന്‍ തീരത്തുനിന്ന് കടലിലേക്കായിരുന്നു മിസൈല്‍ പരീക്ഷിച്ചത്.
അദ്യം പരീക്ഷിച്ച രണ്ടെണ്ണവും സ്കഡ് മിസൈലുകളാണെന്ന് കരുതുന്നതായി യോന്‍ഹാപ് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. 120 കിലോമീറ്റര്‍ ദൂരപരിധിയുള്ള ഒരു മിസൈല്‍ വ്യാഴാഴ്ച ഉത്തര കൊറിയ പരീക്ഷിച്ചിരുന്നു. മിസൈല്‍ പരീക്ഷണത്തെ ജപ്പാന്‍ അപലപിച്ചിട്ടുണ്ട്. അയല്‍ രാജ്യങ്ങളുടെ സുരക്ഷയ്ക്ക് നേരെയുള്ള കടന്നുകയറ്റമാണിതെന്ന് ജപ്പാന്‍ ക്യാബിനറ്റ് സെക്രട്ടറി പറഞ്ഞു. |