പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > സൂകിയെ മോചിപ്പിക്കില്ലെന്ന് മ്യാന്‍‌മര്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
സൂകിയെ മോചിപ്പിക്കില്ലെന്ന് മ്യാന്‍‌മര്‍
മ്യാന്‍‌മര്‍ വിമോചന നേതാവ് ആങ്സാന്‍ സൂകിയെ മോചിപ്പിക്കണമെന്ന യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണിന്‍റെ ആവശ്യം പട്ടാള ഭരണകൂടം തള്ളി. സൂ‍കിയുമായി കൂടികാഴ്ച നടത്താന്‍ അനുമതി നല്‍കണമെന്ന ആവശ്യവും സര്‍ക്കാര്‍ അംഗീകരിച്ചില്ല. വെള്ളിയാഴ്ച മ്യാന്മര്‍ ഭരണാധികാരി ജനറല്‍ താന്‍ ഷ്വെയുമായി മൂണ്‍ കൂടിക്കാഴ്ച നടത്തിയിരുന്നു.
രണ്ടുദിവസത്തെ സന്ദര്‍ശനത്തിന് മ്യാന്‍‌മറിലെത്തിയതായിരുന്നു മൂണ്‍. സൂകിയെ മോചിപ്പിക്കണമെന്നും അവരുമായി കൂടിക്കാഴ്ചയ്ക്ക് അവസരമൊരുക്കണമെന്നുമുള്ള മൂണിന്‍റെ ആവശ്യങ്ങള്‍ താന്‍ ഷ്വെ തള്ളി. സൂകി വിചാരണ നേരിടുന്നതിനാല്‍ സന്ദര്‍ശനം അനുവദിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു. ശനിയാഴ്ച വീണ്ടും മൂണ്‍ കൂടിക്കാഴ്ചക്ക് അനുവാദം ചോദിക്കുമെന്ന് യുഎന്‍ വക്താവ് പറഞ്ഞു.

രാജ്യം വിടുന്നതിന് മുന്‍പ് സൂകിയെ കാണാന്‍ സര്‍ക്കാര്‍ അനുവാദം നല്‍കുമെന്നാണ് പ്രതീക്ഷയെന്ന് വെള്ളിയാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ അദ്ദേഹത്തിന് വെറുംകയ്യോടെ മടങ്ങേണ്ടി വരുമോ എന്ന് സംശയമുണ്ടെന്ന് വക്താവ് പറഞ്ഞു. കഴിഞ്ഞ 20 വര്‍ഷത്തിനിടെ 14 വര്‍ഷവും ജയിലിലാണ് നൊബേല്‍ സമ്മാന ജേതാവ് കുടിയായ സൂകി.

നിയമ ലംഘനത്തിന് വിചാരണ നേരിടുന്ന സൂകിയുടെ കേസിന്‍റെ വിചാരണ കോടതി വെള്ളിയാഴ്ച പരിഗണിച്ചെങ്കിലും ജൂലൈ പത്തിലേക്ക് മാറ്റി. ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷമാണ് സൂകിയുടെ വിചാരണ വീണ്ടും ആരംഭിച്ചത്. 2010ല്‍ മ്യാന്‍‌മറില്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നാണ് കരുതുന്നത്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
സാറാ പെയ്‌ലിന്‍ രാജിവച്ചേക്കും
ബ്രിട്ടീഷ് എംബസി ജീവനക്കാരെ വിചാരണ ചെയ്യും: ഇറാന്‍
‘എല്‍ടിടി‌ഇ വിട്ടയച്ച കുട്ടികളെ പുനരധിവസിപ്പിക്കണം’
ഡ്രോണ്‍ ആക്രമണം: 15 പേര്‍ കൊല്ലപ്പെട്ടു
സയീദിന്‍റെ മോചനത്തിനെതിരെ അപ്പീല്‍ നല്‍കി
ജാക്സന്‍റെ ആല്‍ബങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി