പ്രധാന താള്‍ > വാര്‍ത്താലോകം > വാര്‍ത്ത > വിദേശവാര്‍ത്ത > ബ്രിട്ടീഷ് എംബസി ജീവനക്കാരെ വിചാരണ ചെയ്യും: ഇറാന്‍
അഭിപ്രായങ്ങളും പ്രതികരണങ്ങളുംസുഹൃത്തുക്കള്‍ക്ക് അയക്കൂഈ പേജ് പ്രിന്‍റ് ചെയ്യൂ
 
ബ്രിട്ടീഷ് എംബസി ജീവനക്കാരെ വിചാരണ ചെയ്യും: ഇറാന്‍
പ്രസിഡന്‍റ് തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ കലാപങ്ങളില്‍ ബന്ധമുണ്ടെന്നാരോപിച്ച് അറസ്റ്റ് ചെയ്ത ബ്രിട്ടീഷ് എംബസി ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുമെന്ന് ഇറാന്‍റെ പരമോന്നത തെരഞ്ഞെടുപ്പ് സമിതിയായ ഗാര്‍ഡിയന്‍ കൌണ്‍സില്‍. ഏതാനും പേര്‍ തങ്ങളുടെ കസ്റ്റഡിയിലുണ്ടെന്ന് കൌണ്‍സില്‍ വെള്ളിയാഴ്ച അറിയിച്ചു.

തെരഞ്ഞെടുപ്പിന് ശേഷം രാജ്യത്തുണ്ടായ സംഭവങ്ങളില്‍ ഇവരുടെ എംബസി ഇടപെട്ടിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തിലാണ് ചിലരെ കസ്റ്റഡിയിലെടുത്തത്. ഇവര്‍ കുറ്റസമ്മതം നടത്തിയതായും ഉദ്യോഗസ്ഥരെ വിചാരണ ചെയ്യുമെന്നും കൌണ്‍സില്‍ വ്യക്തമാക്കി. ഇറാന്‍ അറസ്റ്റ് ചെയ്ത ഒന്‍പത് എംബസി ഉദ്യോഗസ്ഥരില്‍ ഏഴു പേരേയും വിട്ടയച്ചതായി ബ്രിട്ടന്‍ അറിയിച്ചു.

എംബസി ഉദ്യോഗസ്ഥര്‍ രാജ്യത്ത് കലാപമുണ്ടാക്കാന്‍ പ്രേരിപ്പിച്ചതായി കൌണ്‍സില്‍ ആരോപിച്ചു. എന്നാല്‍ ആരോപണം അടിസ്ഥാന രഹിതമാണെന്നും ശേഷിക്കുന്ന ഉദ്യോഗസ്ഥരെ ഉടന്‍ വിട്ടയക്കണമെന്നും ബ്രിട്ടന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
 Play Free Online Games  Click Here
 Blogs, Videos and More  Click Here
 Send Musical and Animated Cards  Click Here
 Simple,Fast & Free Email Service  Click Here
തിരച്ചിലുമായി ബന്ധപ്പെട്ട വിവരങ്ങള്‍
കൂടുതല്‍
‘എല്‍ടിടി‌ഇ വിട്ടയച്ച കുട്ടികളെ പുനരധിവസിപ്പിക്കണം’
ഡ്രോണ്‍ ആക്രമണം: 15 പേര്‍ കൊല്ലപ്പെട്ടു
സയീദിന്‍റെ മോചനത്തിനെതിരെ അപ്പീല്‍ നല്‍കി
ജാക്സന്‍റെ ആല്‍ബങ്ങള്‍ക്ക് ആവശ്യക്കാര്‍ കൂടി
യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ ഹോണ്ടുറാസിനെതിരെ
ബാന്‍ കി മൂണ്‍ മ്യാന്‍‌മറില്‍ എത്തി